തിരുവനന്തപുരം വിതുരയിൽ വീണ്ടും കാട്ടാന ഇറങ്ങി. വിതുര കല്ലാർ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാന ഇറങ്ങിയത്. രണ്ടാഴ്ച മുൻപും മണലി മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. പിന്നീട് 15 കിലോമീറ്റർ അകലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടാനയെ കാടുകയറ്റി വിടുകയും ചെയ്തിരുന്നു. എന്നാൽ ഇതേ കാട്ടാന തന്നെയാണ് ഇന്ന് ഉച്ചയോടുകൂടി ജനവാസമേഖലയിൽ എത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് പാലിച്ചില്ലെന്നും ദുത്യം പാഴായെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
വിതുരയിൽ വീണ്ടും കാട്ടാന ഇറങ്ങി








