Headlines

Webdesk

ബിജെപിയിലെ എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും. ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ…

Read More

ഓപ്പറേഷൻ നംഖോർ; നടൻ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം…

Read More

‘രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോഴും പാർട്ടിയ്ക്ക് പുറത്ത്, സഹകരിക്കില്ല’; പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയത് സംസ്ഥാന ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെ. രാഹുൽ ഇന്നലെ മണ്ഡലത്തിൽ എത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എന്നത് തള്ളി പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി. മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ…

Read More

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സർക്കുലറിനുള്ള നടപടികൾ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക്…

Read More

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു.ദേശീയ എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഡോക്ടർ കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, അസീസ് പാഷ, നാഗേന്ദ്ര നാഥ് ഓജ എന്നീ നാല് അംഗങ്ങൾ കേന്ദ്ര സെക്രട്ടറിയേറ്റിൽ…

Read More

യുക്രെയ്ൻ യുദ്ധം തുടരുമെന്ന് റഷ്യ

റഷ്യൻ താത്പര്യങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുക്രെയ്‌നെതിരെയുള്ള യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ്. റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനുമായുള്ള അലാസ്‌ക കൂടിക്കാഴ്ച കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും റഷ്യൻ വക്താവ് പറഞ്ഞു. റഷ്യ പിടിച്ചെടുത്ത മുഴുവൻ ഭൂമിയും യുദ്ധം ചെയ്ത് തിരിച്ചെടുക്കാൻ യുക്രെയ്‌നാകുമെന്ന് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ആണവ കരാറായ ന്യൂ…

Read More

സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തി; കോയമ്പത്തൂരിൽ യുവതിക്കെതിരെ അധിക്ഷേപം

കോയമ്പത്തൂരിൽ സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്‌ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയ്‌ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്. മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്….

Read More

ഇസ്രയേലിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്ക്

തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി. യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ…

Read More

സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും; കാലാവധി നീട്ടി നൽകി കേന്ദ്രം

സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ്…

Read More

ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിശോധന ഇന്നും തുടരും; ഓപ്പറേഷൻ നംഖോർ വ്യാപിപ്പിച്ച് കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്താനാണ് തീരുമാനം.നിലവിൽ പിടികൂടിയ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നടന്മാരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് കസ്റ്റംസ്. ഇവരെ വിളിച്ചു വരുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും. പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ…

Read More