Headlines

Webdesk

സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും; കാലാവധി നീട്ടി നൽകി കേന്ദ്രം

സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ്…

Read More

ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിശോധന ഇന്നും തുടരും; ഓപ്പറേഷൻ നംഖോർ വ്യാപിപ്പിച്ച് കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്താനാണ് തീരുമാനം.നിലവിൽ പിടികൂടിയ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നടന്മാരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് കസ്റ്റംസ്. ഇവരെ വിളിച്ചു വരുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും. പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കാനും സാധ്യതയുണ്ട്.

Read More

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് സഹായം നൽകിയ ഒരാൾ കൂടി പിടിയിൽ

പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഭീകരർക്ക് സാങ്കേതിക സഹായം നൽകിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരെ വധിക്കുന്നതിനായി ജൂലൈയിൽ ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങൾ സേന കണ്ടെത്തിയിരുന്നു. ഈ കണ്ടെടുത്ത ആയുധങ്ങളിൽ നടത്തിയ ഫോറെൻസിക്ക് പരിശോധനയിലാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ്…

Read More

ലഹരിക്കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്, മുത്തശ്ശിയുടെ അക്കൗണ്ട് വഴി ഇടപാടുകൾ നടത്തി; MDMA കേസിൽ മുഖ്യകണ്ണി ഹരിത പിടിയിൽ

കൊല്ലത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്. ഹരിത വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. ഫസ്റ്റ് ഓൺ ട്വന്റിഫോർ.കഴിഞ്ഞ 2 മാസം മുൻപാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖിൽ ശശിധരൻ എന്നയാളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചു. കേസിൽപ്പെട്ട പ്രതികളെ ഇറക്കാനായി കേരളത്തിലെത്തിയ…

Read More

രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു; വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

വെല്ലൂരിൽ നാല് വയസുകാരനെ പിതാവിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത കാറിൽ നിന്ന് ഹെൽമെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലിൽ പറ്റിപ്പിടിക്കുകയും പിന്നീട് താഴെ വീഴുന്നതും കാണാം. തുടർന്ന് രണ്ട് മണിക്കൂർ ശേഷം…

Read More

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ തട്ടിയെടുത്തതായി പരാതി

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്. കേരളത്തിൽ നിന്നുള്ള ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Read More

ഓപ്പറേഷൻ നംഖോർ, ഭൂട്ടാൻ കാർ അടിമാലിയിലും; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു

ഓപ്പറേഷന്‍ നംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ തിരുവനന്തപുരം സ്വദേശിയുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു. കാർ മോഡിഫൈക്കേഷൻ ചെയ്യാൻ എത്തിച്ചത് 2025ൽ. തിരുവനന്തപുരം സ്വദേശിനി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിപ്പു എൽസി ഗേൾ എന്ന ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് നിലവിൽ കസ്റ്റംസ് പരിശോധിക്കുന്നത്. ശില്പ കാർ വാങ്ങിയത് കർണക്കടത്തിൽ നിന്നുള്ള ഡീലർ വഴിയാണ്. കർണാടക ഡീലർക്ക് കോയമ്പത്തൂരിൽ നിന്നും ലഭിച്ച കാർ ആണെന്നുമാണ് വിവരം. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ…

Read More

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് ഹാജരാക്കി കെ എം ഷാജഹാൻ

സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ രണ്ടാം പ്രതി കെ എം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിലെ സൈബർ സ്റ്റേഷനിലാണ് ഒരു മണിയോടെ ഷാജഹാൻ ഹാജരായത്. വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു കത്തും ഷാജഹാൻ നൽകി. ഇന്ന് ചോദ്യം ചെയ്ത വിട്ടയക്കാനല്ല നടപടികളിലേക്ക് കടക്കുമെന്നാണ് മുനമ്പം ഡിവൈഎസ്പി അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത്…

Read More

ലഡാക്കിൽ നിരോധനാജ്ഞ, പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സോനം വാങ് ചുക് നിരാഹാര സമരത്തിൽ നിന്ന് പിൻമാറി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സോനം…

Read More