‘ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ല’: ബിജെപി
രാഹുൽ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പറഞ്ഞു. കോണ്ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎ. സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന്…
