Headlines

Webdesk

‘വാവർ മുസ്ലീം തീവ്രവാദി’; വിദ്വേഷ പരാമർശം നടത്തിയ ശാന്താനന്ദയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്‌ക്കെതിരെ കേസെടുത്തു. പന്തളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പ്രസംഗിക്കവെ പറഞ്ഞിരുന്നത്. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ നിയമസംഹിത പുതിയ നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത…

Read More

ലഡാക്കിൽ BJP ഓഫീസിന് തീയിട്ടു, CRPF വാഹനം കത്തിച്ചു, ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധം; സംസ്ഥാന പദവി പൂർണമായി വേണമെന്ന് ആവശ്യം

ലഡാക്കിൽ പ്രതിഷേധം ശക്തം. സംസ്ഥാന പദവി പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഡാക്കിൽ പ്രതിഷേധ പ്രകടനത്തിന് ‘ജെൻ സീ’യും രംഗത്തെത്തി. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കൾ സിആർപിഎഫ് വാഹനത്തിന് തീയിട്ടു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ…

Read More

എനിക്ക് ഡോക്ടർ ആകേണ്ട’; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. 19കാരനായ അനുരാഗ് ബോർകർ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടർ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഒബിസി കാറ്റഗറിയിൽ ഓൾ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെ വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കൽ ജീവിതം പിന്തുടരാൻ ആ​ഗ്ഹിക്കുന്നില്ലെന്നുമാണ്…

Read More

സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് പുതിയ വ്യവസ്ഥ; കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്തെ സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേർക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ താൽക്കാലിക വിസിമാർ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിർമ്മാണം. കേരള സർവകലാശാലയിൽ ഉൾപ്പെടെ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിൽ തർക്കമുണ്ട്. കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽ വിസിമാരും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാണ്. സിൻ‌ഡിക്കേറ്റ് വിളിക്കാറില്ല എന്നതാണ് ഇതിന് കാരണമായിരുന്നത്. രണ്ടുമാസത്തിൽ ഒരിക്കൽ സിൻഡിക്കേറ്റ് യോഗം വിളിച്ചാൽ മതി എന്നതായിരുന്നു ചട്ടം….

Read More

സമദൂരമോ ശരിദൂരമോ എന്നറിയില്ല, ശബരിമലയുമായി ബന്ധപ്പെട്ട എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേത് ശരിയായ നിലപാടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ എന്‍എസ്എസ് എല്ലാ കാര്യത്തിലും എതിര്‍ത്തതായി കരുതുന്നില്ലെന്നും വിഷയാധിഷ്ഠിത നിലപാടാണ് എസ്എന്‍ഡിഡി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എടുക്കാറുള്ളതെന്നും കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആചാരങ്ങള്‍ മാനിക്കാതെ സ്ത്രീപ്രവേശനവുമായി മുന്നോട്ടുപോയപ്പോള്‍ എന്‍എസ്എസ് സര്‍ക്കാരിനെ എതിര്‍ത്തെന്നും ഇതേ വിഷയത്തില്‍ എന്‍എസ്എസിന് ദേവസ്വത്തില്‍ നിന്ന് ഒരുറപ്പ് കിട്ടിയ പശ്ചാത്തലത്തില്‍ അവര്‍ ഇപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു….

Read More

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. UDF അസോസിയേറ്റ് അംഗമായിരിക്കും. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും. ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല.യു ഡി എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നില്ല. CPM സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക്…

Read More

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്; അന്വേഷണത്തിന് EDയും, കസ്റ്റംസിൽ വിവരങ്ങൾ ശേഖരിച്ചു

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡ‍ി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്. വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തതിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടും. വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന്…

Read More

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് പ്രതിഷേധം

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഠനകേന്ദ്രത്തിനു മുന്നിലെത്തിയത് പുരോഹിതര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ…

Read More

ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഫോട്ടോവച്ച് ആരതി; സംഭവം സൂറത്തിലെ ആശുപത്രിയില്‍

ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ആരതി നടത്തി സൂറത്തിലെ സിവില്‍ ആശുപത്രി ജീവനക്കാര്‍. ആശാറാം ബാപ്പുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ആരതി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് തടിതപ്പാനാണ് ആശുപത്രിയുടെ നീക്കം 16 വയസുള്ള പെണ്‍കുട്ടിയെ അടക്കം രണ്ട് പേരെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചയാളുടെ ഫോട്ടോ വച്ചാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പൂജ നടന്നത്. സൂറത്തിലെ സിവില്‍ ആശുപത്രിയിലെ സ്റ്റെം സെല്‍ ബില്‍ഡിംഗിലാണ് പൂജ നടന്നത്….

Read More

പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകും; ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞു’; UN പൊതുസഭയിൽ ട്രംപ്

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ യുഎൻ പൊതുസഭയിൽ തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകുമെന്ന് ട്രംപ് പറഞ്ഞു. ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു. സഖ്യരാഷ്ട്രങ്ങളായ ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെ പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച നിലപാട് ഹമാസിനാണ് സഹായകരമാകുന്നത്. എല്ലാ ബന്ദികളേയും സുരക്ഷിതരായി തിരിച്ചെത്തിക്കാനാകുംവിധമുള്ള വെടിനിർത്തലാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ്…

Read More