ശബരിമല സ്വർണപ്പാളി കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. സൈബർ പൊലീസ് അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടും. 2019 ൽ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് സെക്യൂരിറ്റി ഓഫിസർ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താല്‍പര്യം അറിയിച്ചു കൊണ്ടുള്ളതായിരുന്നു മെയിൽ. അതേസമയം, പ്രത്യേക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം…
