Headlines

Webdesk

വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കണം; സംസ്ഥാനങ്ങൾക്ക് നോട്ടിസയച്ച് മനുഷ്യാവകാശ കമ്മിഷൻ

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിക്കുന്നു. അതിനിടെ മധ്യപ്രദേശിലെ ചുമ മരുന്ന് മരണങ്ങളിൽ ഡ്രഗ് കൺട്രോളർക്ക് എതിരെയും സർക്കാർ നടപടി. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ…

Read More

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

Read More

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പു നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡമോക്രാറ്റ് നേതാക്കളുടെ പ്രധാന വാദം. വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി അതേസമയം…

Read More

മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം; ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിൽ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ചർച്ചകൾക്കായി ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾ ഷാം എൽ-ഷെയ്ക്കിൽ ആരംഭിച്ചു. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ രക്ഷപെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്. അതിനിടെ നോബൽ സമ്മാനത്തിന് ട്രംപിനെ പിന്തുണച്ച് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ വംശജരുടെ കുടുംബങ്ങൾ രം​ഗത്തെത്തി. അടിയന്തര വെടിനിർത്തലിനുള്ള…

Read More

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മാർ ക്ലീമിസ് ബാവ

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ. വിഷയത്തിൽ നിയമപദേശം തേടി ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മാർ ക്ലീമിസ് ബാവ പ്രതികരിച്ചു. വിദ്യാഭ്യസ മന്ത്രിയു വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും. ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നത് സുപ്രിംകോടതിയുടെ വിധിയാണ്. ഇത് നടപ്പാക്കുക മാത്രമേ സർക്കാരിന് കഴിയൂ. അതേസമയം ക്രിസ്ത്യൻ മാനേജ്മെൻറുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സർക്കാരിനോട് ഭീഷണി വേണ്ടെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ…

Read More

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം; സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. ഉത്തരേന്ത്യയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍…

Read More

ചുമ സിറപ്പ് കഴിച്ച് ഇതുവരെ മരിച്ചത് 16 കുട്ടികൾ, മരുന്ന് നൽകിയ ഡോക്ടർ ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്നു, നിർമ്മിച്ചത് തമിഴ്നാട് ആസ്ഥാനമായ യൂണിറ്റ്; മധ്യപ്രദേശ് മുഖ്യമന്ത്രി

ചുമ സിറപ്പ് മരണത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. കുട്ടികളുടെ മരണത്തിൽ കർശന നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മെഡിക്കൽ ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ചിന്ദ്വാര ഡ്രഗ് ഇൻസ്പെക്ടർ ഗൗരവ് ശർമ്മ, ജബൽപൂരിൽ നിന്നുള്ള സഹ ഇൻസ്പെക്ടർ ശരദ് കുമാർ ജെയിൻ, ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യ എന്നിവരെ സ്ഥലം മാറ്റി. കൂടുതൽ കുട്ടികളുടെ മരണം തടയുന്നതിനുള്ള അടിയന്തരമായ നടപടികൾ എടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ്…

Read More

‘കരൂർ ദുരന്തം ആരേയും പഴിചാരാനുള്ള സമയമായി എടുക്കരുത്; കൂടുതൽ ഉത്തരവാദിത്തം TVKയ്ക്ക്’; കമൽഹാസൻ

കരൂർ ദുരന്തം ആരേയും പഴിചാരാനുള്ള സമയമായി എടുക്കരുതെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റും എംപിയുമായ കമൽഹാസൻ. ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ടിവികെയ്ക്കാണ്. ടിവികെ വേറെ സ്ഥലം തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇത്രയും വലിയ അപകടം ഉണ്ടാകില്ലായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു. സെപ്റ്റംബർ 27-ന് ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം…

Read More

സ്വർണപ്പാളി വിവാദം; ‘സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണം’; ഇപി ജയരാജൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഇപി ജയരാജൻ. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാട്. ഒരാളുടെയും വിശ്വാസത്തേയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടു നിക്കില്ല. ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഇതു വരെ പ്രതിപക്ഷം എവിടെയായിരുന്നു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഇപി ജയരാജൻ‌ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികളുടെ ആരാധന കേന്ദ്രമാണ് ശബരിമല. ആ…

Read More