Headlines

Webdesk

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധർമേന്ദ്രയുടെ…

Read More

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജോഹന്നാസ്ബര്‍ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം എന്ത് വിലകൊടുത്തും…

Read More

‘നമ്മുടെ കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്. പെൺകുട്ടിയെ ഗർഭിണിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റിൽ പറയുന്നു. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ​ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്. ഗർഭനിരോധന ഗുളിക കഴിക്കരുത് വാട്സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ​ഗർഭിണിയാകാൻ‌ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി ശബ്ദരേഖയിൽ അപേക്ഷിക്കുന്നുണ്ട്. ശബ്ദരേഖയിൽ യുവതിയെ…

Read More

മാമി തിരോധാന കേസ്; അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലുൾപ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നർക്കോട്ടിക് എ സി പി, ഉത്തരമേഖലാ ഐജിക്ക് നൽകിയറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടക്കാവ് സ്റ്റേഷനിലെ നാലു പൊലീസുകാർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ചത് നടക്കാവ് പോലീസായിരുന്നു. ഈ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി…

Read More

ആന്തൂരിൽ UDFന്റെ പത്രിക തള്ളിയ സംഭവം; ‘പത്രിക പിൻവലിപ്പിക്കുന്നത് വധഭീഷണി മുഴക്കി’; വി ഡി സതീശൻ

കണ്ണൂർ ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരെ വരെ നിയന്ത്രിക്കുകയാണെന്നും, പലയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നെന്നും വി ഡി സതീശൻ പറഞ്ഞു ആലങ്ങാടും കടമക്കുടിയിലും റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശൻ ആരോപിച്ചു. വിമതഭീഷണി പത്തിൽ ഒന്നായി കുറഞ്ഞുവെന്നും സി പി ഐ എമ്മിൽ ഇത്രമാത്രം വിമതർ ഉണ്ടാകുന്നത് ഇതാദ്യമാണെന്നും വിഡി…

Read More

പാലക്കാട് കോൺഗ്രസിന് തിരിച്ചടി; പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. 12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. പഞ്ചായത്തില്‍ തൊഴിലുറപ്പ് കരാറില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആണ് പെരിങ്ങോട്ടുകുറിശ്ശി. നിലവിലെ ഭരണസമിതിയില്‍ യുഡിഎഫിന് പതിനൊന്നും സിപിഐഎമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഇത്തവണ രണ്ട് വാര്‍ഡുകള്‍ അധികമായി ചേര്‍ക്കുകയായിരുന്നു. ഇതോടെയാണ് ആകെ 18 വാര്‍ഡുകള്‍…

Read More

ജമാഅത്തെ ഇസ്ലാമിയുടെ സ്ലീപ്പര്‍ സെല്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി ഐഎന്‍എല്‍

മുസ്ലീം ലീഗ്-ജമാ അത്തെ ഇസ്ലാമി ഐക്യം അപകടകരമെന്ന് ഐഎന്‍എല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സമദ് നരിപ്പറ്റ. മുസ്ലീം ലീഗില്‍ ജമാഅത്തെ ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയാര്‍ജിക്കല്‍ ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് തികച്ചും എതിരായി ഭവിക്കും. ഐഎന്‍എല്‍ മതേതരത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും സമദ് നരിപ്പറ്റ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗും യുഡിഎഫുമുണ്ടാക്കിയ രാഷ്ട്രീയ സഖ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവരികയാണെന്ന് സമദ്…

Read More

ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട്‌ വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ…

Read More

ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആൾ; നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടി: ഒ ജെ ജനീഷ്

കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ശ്രമം.ജഷീർ പള്ളിവയലിന്റെ വിമത സ്ഥാനാർത്ഥിത്വത്തിൽ ഇന്ന് പരിഹാരം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആളാണ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ…

Read More

പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു

പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. പ്ര​ദേശം…

Read More