Headlines

Webdesk

‘ഇന്ത്യൻ ജനാധിപത്യം തകർന്നു; തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി’; ജർമ്മനിയിൽ രാഹുൽ ഗാന്ധി

ഇന്ത്യൻ ജനാധിപത്യം തകർന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി കഴിഞ്ഞു. ആഗോള ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായ ആക്രമണം ആണ് ബിജെപി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജർമ്മനിയിലെ സംവാദ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം “ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കുക എന്നതാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭാഷകളും മതങ്ങളും തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭരണഘടനയുടെ കേന്ദ്രബിന്ദു എന്ന ആശയം ഇല്ലാതാക്കുക, അതായത് ഓരോ വ്യക്തിക്കും…

Read More

ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി ഭാര്യ; മൃതദഹേം ഗ്രൈൻഡറിലിട്ട് ചതച്ചു

ഉത്തർപ്രദേശിൽ സംമ്പൽപൂരിൽ നാടിനെ നടുക്കി അരുംകൊല. ഷൂ വ്യാപാരിയായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലയ്ക്ക് ശേഷം ശരീരഭാഗം ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചപ്പോളാണ് സംഭവം പുറം ലോകമറിഞ്ഞത്. ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദഹേം ഗ്രൈൻഡറിലിട്ട് ചതച്ച ശേഷമാണ് ചാക്കിനുള്ളിലാക്കി ഉപേക്ഷിച്ചത്. ഡിസംബർ 15നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. വീട്ടിനുള്ളിൽ വെച്ചാണ് ഭർത്താവ് രാഹുലിനെ ഭാര്യ റൂബി കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങൾ ചാക്കിനുള്ളിലാക്കി വിവിധ…

Read More

ശബരിമല സ്വർണക്കൊള്ള: പ്രതികൾക്കും കൊള്ളയ്ക്കും രാഷ്ട്രീയ സംരക്ഷണമെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർഥ പ്രതികൾ സൈ്വര്യവിഹാരം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി ഇവരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തൊണ്ടിമുതൽ എവിടെ പോയെന്ന് പോലും അറിയില്ല. അന്തർദേശീയ മാർക്കറ്റിൽ 500 കോടിയിൽ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകൾ. പുരാവസ്തുവാക്കി വിൽപന നടത്താനാണ് ശ്രമം നടന്നത്. വൻ സ്രാവുകളെ എസ്ഐടി വലയിലാക്കണം. ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്തുകാരാണെന്നും ചെന്നിത്തല ആവർത്തിച്ചു കുറ്റക്കാരായ നേതാക്കൾക്കെതിരെ സിപിഎം…

Read More

ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല; വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന പാർലമെന്റെ പാർട്ടി യോഗത്തിൽ വികെ മിനി…

Read More

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ‘എന്റെ മധുവിനെയാണ് ഓര്‍മ വന്നത്; സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധഃപതിച്ചത്’; സഹോദരി സരസു

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം, മധു നേരിട്ട ക്രൂരത വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്ന് സഹോദരി സരസു. സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധപതിച്ചതെന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചോദിക്കുന്നു. ആള്‍ക്കൂട്ട മര്‍ദനത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സരസു ആവശ്യപ്പെട്ടു. വാളായാറിലെ ആള്‍ക്കൂട്ട ആക്രമണം കണ്ടയുടനെ എന്റെ മധുവിനെ തന്നെയാണ് മനസിലേക്ക് വന്നത്. എന്തിനാണ് ആള്‍ക്കൂട്ടം ഇങ്ങനെ അധപതിച്ചുപോയത്. അത്രയും വേദനയോടെയാണ് വീഡിയോ കണ്ടത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കണം. ഇത്തരം ആക്രമണം തടയുന്നതിന് നമ്മളെല്ലാം ഒന്നിച്ച്…

Read More

‘ മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം. മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന്…

Read More

രാമന്തളിയിലെ കൂട്ട ആത്മഹത്യ: കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരം പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കലാധരൻ, അമ്മ ഉഷ, കലാധരന്റെ ആറും രണ്ടും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊന്ന ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് രാമന്തളി കൊവ്വപ്പുറത്തെ വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ അന്നൂർ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ‘ പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍; യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം – അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് അദ്ദേഹം ആവര്‍ത്തിച്ചു….

Read More

പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും; പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി മുന്നണികൾ

കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി. കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച…

Read More