Headlines

Webdesk

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് സുപ്രീംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ…

Read More

ചാഞ്ചാട്ടം നില്‍ക്കുന്നില്ല; സ്വര്‍ണവില ഇന്ന് താഴേക്ക്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 91760 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11470 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. നവംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണവില ഈ രീതിയില്‍ ചാഞ്ചാടാന്‍ കാരണമാകുന്നത്. ഈ മാസത്തിന്റെ…

Read More

‘ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചു’; തൃശ്ശൂർ മേയർ എം കെ വർഗീസ്

ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എം കെ വർഗീസ്. സ്വന്തം ഡിവിഷനിൽ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോൺഗ്രസ് കുടുംബമെന്ന് എം കെ വർഗീസിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മേയർ സൂചന നൽകി. അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോൾ താൻ നിർണയിക്കും ആര് മേയർ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണെന്ന് എംകെ വർഗീസ് പറഞ്ഞു. താൻ കോൺഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്. അപ്പോൾ…

Read More

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്…

Read More

സുപ്രിംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രിംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത് കഠിനാധ്വാനത്തിനും തൊഴില്‍ നൈതികതയ്ക്കും പേരുകേട്ട വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെറ്റ്വാര്‍ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത്…

Read More

മലചവിട്ടിയത് ഏഴ് ലക്ഷം ഭക്തർ; തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്.ഇന്നലെ 79,575 പേരാണ് മലചവിട്ടിയത്. ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവദിച്ചിരുന്നു. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ്…

Read More

SIR നടപടികൾ വൈകിപ്പിക്കുന്നു; ഉത്തർപ്രദേശിൽ BLOമാർക്കെതിരെ വീണ്ടും നടപടി; അഞ്ച് പേർക്കെതിരെ കേസ്

എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ കേസെടുത്തു. 42 ബിഎൽഒമാരുടെ വേതനം തടഞ്ഞു. ബഹ്‌റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെ കേസെടുത്തിരുന്നു. നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ബഹ്റൈച്ചിൽ രണ്ട് ബിഎൽഒമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്‌ഐആർ രണ്ടാം ഘട്ടം പുരോ​ഗമിക്കുകയാണ്. എന്യുമറേഷൻ‌ ഫോം വിതരണത്തിന്റെയും ശേഖരണത്തിനും…

Read More

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എറണാകുളത്ത്; തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസ് ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ…

Read More

റഷ്യ-യുക്രെയ്ൻ യുദ്ധം: ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക, നന്ദി പറഞ്ഞ്‌ സെലൻസ്കി

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ ഗ്യാരന്റിയിൽ ഇനിയും തീരുമാനമായില്ല. ഇതുവരെ നൽകിയ പിന്തുണക്ക്‌ അമേരിക്കക്കും ട്രംപിനും നന്ദി പറഞ്ഞ്‌ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഏകദേശം നാല് വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാക്കിയ 28 ഇന പദ്ധതി യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വലിയ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ നിരവധി തവണ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നൽകാം. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ച ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സ്ഥാനാർഥികളുടെ പൂർണ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 1,07,211 സ്ഥാനാർഥികളാണുള്ളത്. 1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളി. തെരഞ്ഞെടുപ്പ്…

Read More