Headlines

Webdesk

ചർച്ചകളിൽ അയയാതെ വിമതർ; തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഏഴ് ഇടത്ത് കോൺഗ്രസ് വിമതർ

സംസ്ഥാനത്ത് കൊല്ലം ഒഴികെയുളള എല്ലാ നഗരസഭകളിലും മുന്നണികളെ അലട്ടി വിമതശല്യം. തൃശൂർ കോർപ്പറേഷനിൽ മൂന്ന് മുന്നണികളും വിമത ഭീഷണി നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫിനും യൂഡിഎഫിനും വിമത ശല്യമുണ്ട്. സംസ്ഥാനത്തെ ആറ് നഗരസഭകളിൽ അഞ്ചിടത്തും മുന്നണികൾക്ക് ഭിഷണിയുയർത്തി വിമതർ സ്ഥാനാർഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്. പത്രിക പിൻവലിക്കുന്നതിനുളള സമയപരിധി കഴിഞ്ഞിട്ടും എല്ലാവരെയും പിന്മാറ്റാൻ സാധിച്ചിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് അഞ്ചിടത്തും വിമതശല്യമുണ്ട്. ഉളളൂർ, ചെമ്പഴന്തി, വാഴോട്ടുകോണം,കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് സിപിഐഎമ്മിൻെറ വിമതർ…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം സമരം ചെയ്തത് ബിജെപി; തടയാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം തടഞ്ഞു’: ബിജെപി

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട് എന്ന് വെളിവാക്കുന്ന തെളിവുകളാണ് പുറത്തുവന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിഎൻസി ചട്ട പ്രകാരം സ്വയം കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണിത്. പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല?. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, അപമാനിച്ചു ഇതിനെല്ലാം പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാത്തതിൽ സംശയങ്ങൾ ഉണ്ട്. പിണറായി സർക്കാരും കോൺഗ്രസ്സുമായുള്ള അഡ്ജസ്റ്റ്…

Read More

സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല. 15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ),…

Read More

കട്ടപ്പനയിൽ കോൺഗ്രസിന് 4 വിമതർ; ആറ് പേർ പത്രിക പിൻവലിച്ചു

ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. 6, 23,31, 33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 10 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു. ആറാം വാർഡിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാർഡ് 24ൽ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33…

Read More

രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട, കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല: എം വി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല. രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകും. കോൺഗ്രസ് ഒരാളെ പുറത്താക്കിയാൽ അകത്താക്കി എന്നാണ് അർത്ഥം. ആളുകളെ കായികപരമായി നേരിടലല്ല പ്രതിഷേധം കൊണ്ട് ഉദ്ദേശിക്കുന്നത്. ജന മനസ്സിൽ പ്രതിഷേധം കൊടുങ്കാറ്റ് പോലെ ഉണ്ടാകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. സ്ത്രീ പീഡകന്മാരെ സമൂഹമാകെ ഒറ്റപ്പെടുത്തുകയാണ്. പാലത്തായി സംഭവത്തിലെ ഉത്തരവാദിയായ അധ്യാപകനെതിരെ മാതൃകാപരമായ…

Read More

‘രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും; എപ്പോൾ എന്നത് എന്റെ സൗകര്യം’: രാഹുൽ മാങ്കൂട്ടത്തിൽ

രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്‍റേതാണോയെന്ന് ചോദ്യത്തിന് രാഹുൽ മറുപടി പറഞ്ഞില്ല. തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍. പുതുതായി ഓഡിയോയിൽ ഒന്നുമില്ല. ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത്…

Read More

‘ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം’; ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് പ്രധാനമന്ത്രി കുറിച്ചു. ഓരോ വേഷത്തിനും ആകർഷണീയതയും ആഴവും കൊണ്ടുവന്ന അസാധാരണ നടനാണ് അദ്ദേഹം. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയടങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ധർമ്മേന്ദ്രയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എണ്ണമറ്റ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചർത്തു. ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) ഇന്ന് ഉച്ചയ്ക്കാണ് അന്തരിച്ചത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ…

Read More

SIR ജോലി സമ്മർദം: ‘BLOമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കും’; ആത്മഹത്യ ഭീഷണിയിൽ ഇടപെട്ട് ജില്ലാ കളക്ടർ

എസ്ഐആർ‌ ജോലി സമ്മർദ്ദത്തിൽ കോട്ടയത്ത് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ ഇടപെട്ട് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആന്റണി മികച്ച ബിഎൽഒ ആണെന്നും വീഡിയോ കോളിലൂടെ സംസാരിച്ചെന്നും കളക്ടർ പറഞ്ഞു. ബിഎൽഒമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കുമെന്നും കളക്ടർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ബിഎൽഒമാർക്കൊപ്പമാണ് തങ്ങളും ഉള്ളത്. സൗഹൃദപരമായ നിലപാടാണ് ബിഎൽഒമാരോട് സ്വീകരിക്കുന്നത്. ആന്റണി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 100%…

Read More

കൈനകരി അനിത വധക്കേസ്; ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രബീഷിന്റെ സുഹൃത്ത് രജനിയാണ് കേസിൽ രണ്ടാം പ്രതി. രജനിയെ നേരിട്ട് ഹാജരാക്കിയില്ല. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു. 2021 ജൂലയിലായിരുന്നു അരുംകൊല നടന്നത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്. മലപ്പുറം നിലമ്പൂർ മുതുകോട് സ്വദേശി പ്രബീഷാണ് (37) ഒന്നാം…

Read More

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും…

Read More