Headlines

Webdesk

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ്…

Read More

‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ‌ ഇറാനെ പൂർണമായി ഇല്ലാതാക്കാൻ നിർദേശം നൽകി’; ട്രംപ്

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകി എന്നാണ് ട്രംപ് പറഞ്ഞത്.മനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടിയാണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ…

Read More

‘ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തി’; അമേരിക്കൻ ട്രഷറി സെക്രട്ടറി

ഇന്ത്യയ്ക്കു മേൽ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സ്‌കോട്ട് ബെസന്റിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ. 500 ശതമാനം വരെ തീരുവ ചുമത്താൻ അംഗീകാരം നൽകുന്ന റഷ്യ ഉപരോധ ബിൽ സെനറ്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. റഷ്യൻ…

Read More

‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്; ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് 11 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. (AMMA probe finds no evidence against kukku parameswaran memory card row).മെമ്മറി കാര്‍ഡ് കെപിഎസി ലളിതയുടെ കൈയിലുണ്ടായിരുന്നു എന്നിടത്താണ് അന്വേഷണം…

Read More

‘മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല’; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ

ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ്…

Read More

മുറി കുത്തിത്തുറന്ന് 100 പവൻ സ്വർണം കവർന്നു; കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ കൊള്ള

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്.റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല….

Read More

ജനനായകന്റെ വിധി എന്ത്? സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

വിജയ് നായകനായ ജനനായകൻ്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. തീയതി പറയാതെയാണ് കേസ് വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കൗണ്ടർ അഫിഡവിറ്റിന് സമയം അനുവദിച്ചില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കോടതിയിൽ ആവർത്തിച്ചു. ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്സൻ്റെ ഉത്തരവ് നിർമാതാക്കൾ ചോദ്യം ചെയ്തില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. റിവൈസിങ് കമ്മിറ്റിക്ക്…

Read More

സ്വര്‍ണത്തിന് സര്‍വകാല ഉയര്‍ച്ചയില്‍ ഹാട്രിക്; ഇന്ന് മൂന്നാമതും വില കൂടി; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ഇന്ന് മൂന്ന് തവണയായി പവന് 3160 രൂപയാണ് കൂടിയത്. ഓഹരി വിപണികളും ഇന്ന് വന്‍ തകര്‍ച്ച നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. (gold rate hiked 3rd time in single day record gold rate).രാവിലെ ഒരു തവണ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നതാണ് പതിവ്. എന്നാല്‍ ഇന്ന് അഞ്ച് മണിക്കൂറിനിടെ മൂന്ന് തവണ മാറ്റമുണ്ടായി. രാവിലെ ഗ്രാമിന് 95 രൂപ കൂടി. പതിനൊന്നരയോടെ ഗ്രാമിന്…

Read More

കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു; ആലപ്പുഴയിൽ രണ്ട് വയസുകാരൻ മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More