‘NSS-SNDP നേതാക്കൾ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോ?’ പരിഹസിച്ച് നാസർ ഫൈസി കൂടത്തായി
എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെ പരിഹസിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഐക്യം പറയുന്ന നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോയെന്നും നാസർ ഫൈസി കൂടത്തായി ചോദിച്ചു. മുസ്‌ലിം വിരോധത്തിന്റെ പേരിലല്ല നായർ-ഈഴവ ഐക്യം ഉണ്ടാകേണ്ടതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കാൻ തയ്യാറാകുമോയെന്ന് നാസർ ഫൈസി കൂടത്തായി ചോദിച്ചു. ഐക്യം അവിടെ…
