Headlines

SNDP യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു; വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

പി ജയരാജനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ തെറ്റായ നിലപാട് തിരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്. ആർഎസ്എസ്, ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു എന്നും ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

സംഘപരിവാർ കാഴ്ച്ചപ്പാടുകൾക്ക് എതിരാണ് ഗുരുദേവദർശനങ്ങൾ. എന്നിട്ടും ആർഎസ്എസ് ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്തുപറയാതെയാണ് വിമർശനം. ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. സനാതന ധർമ്മത്തിൻ്റെ പേര് പറഞ്ഞ് സവർണ മേധാവിത്വം അംഗീകരിപ്പിക്കാൻ ശ്രമം. ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട് അദ്ദേഹം പറഞ്ഞു.