Headlines

ബജറ്റ് വരെ കാത്തിരിക്കില്ല, ദീപാവലിക്കു മുൻപ് ‘മധുരമെത്തും’; 3 ലക്ഷം കോടി ചോർത്തിയ നിയമം പൊളിച്ചെഴുതാൻ കേന്ദ്രം

ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിന് തടസമാണെന്ന് ആരോപണം ഉയർന്ന, നികുതി ഘടന പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ. അടുത്ത ബജറ്റു വരെ കാത്തിരിക്കാതെ ദീപാവലിക്കു മുൻപു തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ബാധകമായ ദീർഘകാല മൂലധന നേട്ട നികുതിയിലാണ് (എൽടിസിജി) സമഗ്ര പരിഷ്ക്കാരം വരുന്നത്. ഓഹരി വിപണിയിൽ വലിയ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന നീക്കമാണിത്. എന്താണ് എൽടിസിജി? ഓഹരിയോ മ്യൂച്വൽ ഫണ്ടോ 12 മാസത്തിലധികം കാലം കൈവശം വച്ച ശേഷം വിൽക്കുമ്പോൾ ഒരുസാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം…

Read More

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; സൗദിക്ക് സൈനിക സഹായവുമായി ഈജിപ്ത്

ദുബായ് ∙ സൗദിയിലെ തന്ത്രപ്രധാന ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. പമ്പിങ് സ്റ്റേഷനുകൾ ആക്രമണത്തിൽ തകർന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. റിയാദിനു മുകളിൽ 3 ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതേസമയം, യെമനിൽ സൗദിയുടെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. യെമൻ തലസ്ഥാനമായ സനായിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന ലോഞ്ചറുകൾ സൗദി സഖ്യ സേന ബോംബിട്ടു തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ…

Read More

എസ്‌ഐആർ: സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സത്യവാങ്മൂലം; ഒടുവിൽ ഒറ്റക്കെട്ട്

ന്യൂഡൽഹി ∙ മുഖ്യ തിര‍ഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നതടക്കം ആരോപണങ്ങൾ തള്ളിയും വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കാനുള്ള ‘ഫോം 6’ ഭേദഗതി ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചും സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ മറുപടി സത്യവാങ്മൂലം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റും നൽകിയ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടികളെ കമ്മിഷൻ ന്യായീകരിക്കുന്നത്. ഹർജിയുടെ സാധുത ചോദ്യം ചെയ്തും തള്ളണമെന്ന് ആവശ്യപ്പെട്ടുമാണു കമ്മിഷന്റെ മറുപടി. 2 കമ്മിഷണർമാർ വിയോജിച്ചെങ്കിലും സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട 3 ഉത്തരവുകളിലെയും…

Read More