Headlines

‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ

തിരുവനന്തപുരം: വകുപ്പ് മോശമായി മന്ത്രി സുന്ദരനായിട്ട് കാര്യമുണ്ടോ എന്ന് ജി സുധാകരൻ എംഎൽഎ നിയമസഭയിൽ. പൊലീസ് അതിക്രമങ്ങൾ സൂചിപ്പിച്ചാണ് ജി സുധാകരന്റെ പരാമർശം. രമേശ്‌ചെന്നിത്തല വളരെ നല്ലയാളാണ് എന്നാൽ അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശം. പൊലീസുകാർ മുഴുവൻ കുഴപ്പക്കാരാണ്. ഈ വകുപ്പ് എല്ലാ കാലത്തും പ്രശ്നമാണ്. പൊലീസുകാരെ നിയന്ത്രിക്കണം. പൊലീസുകാർ വളരെ കുറവാണ്. ഒരു ലക്ഷം പൊലീസുകാരെങ്കിലും സംസ്ഥാനത്ത് വേണം. അതിൽ തന്നെ വനിതാ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജി സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി.

അടിക്കാനും പിടിക്കാനും മാത്രമല്ല പൊലീസുകാർ. പഞ്ചായത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കാൻ കഴിയണം. സെക്രട്ടറിയേറ്റ് പുനഃ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിൽ കയറിയാൽ മാറ്റം ഒന്നും ഇല്ല. തുരുമ്പിച്ച സംവിധാനങ്ങളെ മാറ്റണം. കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണ്. കഴിഞ്ഞ സർക്കാർ വന്നപ്പോൾ റിട്ടയേഡ് ആയി മൂക്കിൽ പല്ല് വന്ന ആളെ കിഫ്ബിയിൽ നിയമിച്ചു. നാണമില്ലേ ഇങ്ങനെയുള്ള ആളുകളെ നിയോഗിക്കാൻ. ഇവരെയൊന്നും നിയോഗിക്കരുതെന്നാണ് കമ്മ്യൂണിസ്റ്റ് നയം. അന്നത്തെ കാലത്ത് കിഫ്ബിയിൽ ഉണ്ടായിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നും
സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കണമെന്നും ജി സുധാകരൻ പറഞ്ഞു.