Headlines

Webdesk

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും.പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ…

Read More

‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

പ്രാഥമിക സഹകരണ സംഘം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വസ്തുതകൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നട്ടാൽ കുരുക്കാത്ത നുണ പറയുന്നുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.231 കോടിക്ക് ചെയ്യാൻ കഴിയുന്ന വർക്ക് ദിനേശ് ബീഡി സഹകരണ സംഘം 735 കോടിക്ക് ചെയ്യുന്നു. എത്ര വലിയ അഴിമതി ആണ്. ഭരണത്തിൻ്റെ അവസാന നാളുകളിൽ വൻ അഴിമതിയാണ്…

Read More

ആരുനേടും ഇന്നത്തെ കോടി? സ്ത്രീ ശക്തി SS 513 ലോട്ടറി ഫലം ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 513 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ…

Read More

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും പരിണിതഫലങ്ങൾ വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് കെസിബിസി പറഞ്ഞു.കേന്ദ്രത്തിൻറേത് അപകടകരമായ സമീപനമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ച് കത്തുകയാണ് എഫ് സി ആർ എ നിയമ ഭേദഗതി. മറ്റു…

Read More

‘സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’; അമിത് ഷായുടെ പ്രസംഗത്തിനെതിരെ CPIM

ന്യൂഡൽഹി: ഇടത് പാർട്ടികൾക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാർലമെന്റ് പ്രസംഗത്തിന് എതിരെ സിപിഐഎം. നുണ പ്രചരിപ്പിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് സിപിഐഎം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് സിപിഐഎം പരസ്യ പ്രതികരണം നടത്തിയത്.’1964ൽ രൂപീകൃതമായ സിപിഐഎം സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിലും തെരുവുകളിലും നിരന്തരം ഉന്നയിക്കുകയാണ്. ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർക്കുന്ന, അന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആളുകളിൽ നിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല,’ സിപിഐഎം എക്‌സിൽ നടത്തിയ പ്രതികരണത്തിൽ പറയുന്നു.സായുധ പോരാട്ടത്തിലൂടെ ഇന്ത്യയിലെ…

Read More

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും. അത് ധാരണയുടെ ഭാഗം അല്ല. വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.എസ്ഡിപിഐയും കോൺഗ്രസും എത്ര കാലം ഒക്കച്ചങ്ങായി മാരായി നടന്നതാണ്. അധിക കാലം…

Read More

‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

അമ്പലപ്പുഴയിൽ സിപിഐഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. മുമ്പുള്ളതിനേക്കാൾ ഭൂരിപക്ഷം കിട്ടും. 139 സീറ്റ് തോറ്റാലും സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയെന്ന് ജി സുധാകരൻ പറഞ്ഞു.സിപിഐഎമ്മിന് മരണവെപ്രാളമാണെന്നും പിടിച്ചു കെട്ടാൻ നേതാക്കൾ തന്റെ പുറകെ നടക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നാമൂഴമില്ലെന്ന് സിപിഐഎം സ്വയം പ്രഖ്യാപിച്ചെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് ബുക്ക് ചെയ്ത മതിലിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി…

Read More

‘ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം’; വിമർശനവുമായി ദീപിക എഡിറ്റോറിയൽ

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തതിനെതിരെ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല. കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് നീതി അപ്രാപ്യമാക്കുന്ന സ്ഥിതിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് എഡിറ്റോറിയൽ വിമർശിച്ചു. ഒരുവശത്ത് ക്രൈസ്തവരെ ലക്ഷ്യമാക്കി നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു. ആ സമയത്ത് ന്യൂനപക്ഷ കമ്മീഷൻ ഒരു ഔദ്യോഗികത മാത്രമായി ചുരുങ്ങിയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് ചില കാര്യങ്ങൾ…

Read More

‘കേരളത്തിൽ പലയിടത്തും SDPI പിന്തുണ എൽഡിഎഫിന്; മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും’; സാദിഖലി ശിഹാബ് തങ്ങൾ

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ.കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന്…

Read More

ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്; ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്. ഹോർമുസ് കടലിടുക്ക് കടന്ന BW TYR ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. രണ്ട് കപ്പലുകളിലുമായി 94,000 ടൺ എൽ.പി.ജിയാണ് ഉള്ളത്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. BW ELM നാളെ മംഗ്ലൂർ തീരത്താണ് എത്തുക. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ…

Read More