കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; മുഖ്യപ്രതി വിഷ്ണു പിടിയിൽ
തിരുവനന്തപുരം കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ , കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിടിയിലായ വിഷ്ണു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മനപൂർവം കൊന്നതാണെന്ന് മരിച്ച അംബികയുടെ സഹോദരൻ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ജനുവരി നാലിനാണ് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്….
