Headlines

Webdesk

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്. അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം…

Read More

കർണാടകയിൽ അധികാര വടംവലി രൂക്ഷം; ഉടൻ തീരുമാനം വേണമെന്ന് ഡി കെ ശിവകുമാർ വിഭാഗം, ഡൽഹിയിൽ ചർച്ച

കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ബി ജെ പിയുടെ കുത്തക തകർത്ത് രണ്ടര വർഷം മുൻപാണ് കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ഇത് ദേശീയതലത്തിൽ കോൺഗ്രസിന് ഏറെ ആശ്വാസമുണ്ടാക്കിയ വിജയവുമായിരുന്നു. കേരളത്തിലടക്കം തിരിച്ചടിയുണ്ടായതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ പരീക്ഷണം നേരിട്ടുകൊണ്ടിരിക്കെയാണ്…

Read More

ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി. വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്, നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്, മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ്…

Read More

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായിക മേളയിൽ നിന്ന് സ്കൂളിലെ വിലക്കാൻ സാധ്യത. സ്കൂൾ ഓളിമ്പിക്സിൽ വിജയിച്ച കുട്ടികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി സംസ്ഥന മീറ്റിൽ വിജയിച്ചവരുടെ ആദാർ വിവരങ്ങൾ ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആദാർ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ മുകുന്ദ…

Read More

മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു. എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. ഷാരുവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പും പൊലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.

Read More

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; ചുഴലി കാറ്റിന് സാധ്യത, കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലി കാറ്റിന് സാധ്യത. ഡിറ്റ് വാ ചുഴലിക്കാറ്റായി മാറും. 48 മണിക്കൂറിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട് – പുതുച്ചേരി,തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാൻ സാധ്യത. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് ജാഗ്രത നിർദേശം നൽകി. കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിൽ…

Read More

‘കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ; ജയിലിൽ പോയവർക്കതിരെ CPIM നടപടിയെടുക്കുന്നില്ല’; വിഡി സതീശൻ

കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ്. ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണെന്ന് അദേഹം പറഞ്ഞു. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി സജന ബി സജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും, ഇരയായ പെൺകുട്ടികളെ നേരിൽ കണ്ടു വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്ന സംശയം ജനങ്ങളിൽ നിന്ന് നീക്കണമെന്നും സജന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന…

Read More

മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം; സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മുഖ്യമന്ത്രിപദത്തിൽ ഹൈക്കമാൻഡ് തന്നെ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയെയും ആവശ്യപ്പെട്ടു. പിന്നാലെയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലെത്തി ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ചർച്ച ചെയ്ത വിഷയം പരിഹരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി പദത്തിലെ രണ്ടര…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണ; PM ശ്രീയിൽ നിന്ന് CPIM പിന്മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ട്’; എംടി രമേശ്

ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സർക്കാർ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് . രാഹുൽ രാജിവച്ചാൽ പാലക്കാട് അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കുന്നതാണ് കാരണം. പിഎം ശ്രീയിൽ നിന്ന് സിപിഐഎം പിന്മാറിയത് സിപിഐയെ ഭയന്നിട്ടല്ല, ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ടാണെന്ന് എംടി രമേശ് ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയും സമസ്തയുമാണ് കടുത്ത എതിർപ്പ് ഉയർത്തിയത്. സിപിഐ തടസം നിന്നതിന്റെ പേരിൽ സിപിഐഎം ഏതെങ്കിലും പദ്ധതിയിൽ നിന്ന്…

Read More