നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
സിപിഐഎമ്മിനെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കേസെന്ന് എം വി ഗോവിന്ദന് പറഞ്ഞു. എക്സാലോജിക്കിന്റെ പേര് പറഞ്ഞ് ഉണ്ടാക്കിയത് കള്ള കേസാണെന്നും ആ കേസ് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഉന്നത്തോട് കൂടിയാണ് കെട്ടിച്ചമച്ച് ഉണ്ടാക്കിയത് എന്നും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എം വി ഗോവിന്ദന് പറഞ്ഞു. ഒരു പ്രമുഖ നേതാവിന്റെ മകളാണ് വീണ എന്ന കാര്യം പറഞ്ഞുകൊണ്ടുവന്ന ആ കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇത് വീണക്കെതിരായ കേസല്ല, വീണക്കെതിരായ കേസ് എന്ന് പറഞ്ഞുകൊണ്ട് പിണറായി വിജയനെതിരെയും സിപിഐഎമ്മിനെതിരെയും ഉള്ള ഒരു ആസൂത്രിതമായ കള്ളക്കളിയാണെന്ന് അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. അത് പൂര്‍ണമായും ശരി വെക്കുന്ന ഒരു നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. അവര്‍ കെട്ടിപ്പൊക്കി കൊണ്ടുവന്ന എല്ലാ കള്ളക്കഥകളും കോടതി പൂര്‍ണമായും വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല – അദ്ദേഹം പറഞ്ഞു.









