Headlines

എസ്ഐആർ: ഒറ്റദിവസം, പേര് വെട്ടാൻ 24 വ്യാജ അപേക്ഷ; ധാരാവി സ്വദേശിക്കെതിരെ കേസ്

മുംബൈ ∙ എസ്ഐആർ (സമഗ്ര വോട്ടർപട്ടിക പരിഷ്കരണം) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽനിന്ന് ആളുകളുടെ പേര് വെട്ടാൻ വ്യാജ അപേക്ഷകൾ നൽകിയ ധാരാവി സ്വദേശി ഗിരിധാരി സ്വാമിനാഥ് ജയ്‌സ്വാളിനെതിരെ പൊലീസ് കേസെടുത്തു. നിയമപ്രകാരം, വോട്ടർമാരുടെ പേര് ഒഴിവാക്കാനുള്ള ‘ഫോം 7’ ഉപയോഗിച്ച് ഒരാൾ ഒരുദിവസം പരമാവധി 10 അപേക്ഷകൾ മാത്രമേ നൽകാവൂ. എന്നാൽ, ഗിരിധാരി ഒരുദിവസത്തിൽ തന്നെ 24 അപേക്ഷകൾ സമർപ്പിച്ചിരുന്നു. തുടർന്നു മുംബൈ കോർപറേഷൻ (ബിഎംസി) നടത്തിയ പരിശോധനയിൽ, വോട്ടർമാരെ ഒഴിവാക്കാനായി ഇയാൾ നൽകിയ വിവരങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി….

Read More

കടബാധ്യത: മക്കൾക്ക് വിഷം കൊടുത്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു ∙ ഹുബ്ബള്ളിയിൽ കടബാധ്യതയെ തുടർന്നു 3 മക്കൾക്കു വിഷം കൊടുത്തു യുവതി ജീവനൊടുക്കി. ഒരു കുട്ടി മരിച്ചു. മറ്റു 2 കുട്ടികൾ ചികിത്സയിലാണ്. സ്വകാര്യ സംഘങ്ങളിൽനിന്നു യുവതി 5 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ സമ്മർദം ഏറിയതോടെയാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

Read More

ഇറാനിലെ നാല് ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് US; യുദ്ധഭീഷണികൾക്ക് മുന്നിൽ പതറില്ലെന്ന് ഇറാൻ

ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ഉൾപ്പെടെയുള്ള നാല് ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക. ഇസ്രയേലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉയരുന്ന യുദ്ധഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നാണ് ഇറാന്റെ പ്രതികരണം. അതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ 40 ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തി ശ്രീലങ്കൻ നാവികസേന. ശ്രീലങ്കയുടെ തീരത്ത് വച്ചാണ് 19 വാണിജ്യ കപ്പലുകളിൽ നിന്നായി 40 ഇറാനിയൻ നാവികരെ…

Read More

‘ഒരു മികച്ച യോദ്ധാവ്, എല്ലാവരും വോട്ട് ചെയ്യണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും…

Read More

സംസ്ഥാനത്ത് മഴ തുടരും: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മഴ തുടരും എന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ…

Read More

പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരായ ഗവർണറുടെ നീക്കം: സർക്കാർ നിയമോപദേശം തേടും

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നിയമോപദേശം തേടാൻ ഒരുങ്ങുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ തുടർ നീക്കങ്ങൾ. പിരിച്ചുവിടൽ ശുപാർശയ്ക്കിടെ പി.എസ്.സിയും ഇന്ന് യോഗം ചേരും. അതേസമയം, വിഷയത്തിൽ മന്ത്രമാർക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. ഗവർണറുടെ തീരുമാനത്തെ എതിർക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചപ്പോൾ, സർക്കാരിനെ ഇരുട്ടിൽ നിർത്തിയ നീക്കം ശരിയല്ലെന്നാണ് എ പി അനിൽകുമാർ അഭിപ്രായപ്പെട്ടത്. ഗവർണറുടെ…

Read More

അതിർത്തി അടച്ച് സ്വയം വെട്ടിലായി പാക്കിസ്ഥാൻ; എൽപിജി സിലിണ്ടർ വില 13,000 രൂപയിലേക്ക്, ഒടുവിൽ മുട്ടുമടക്കി

ഇറാനുമായുള്ള ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി. ഒരാഴ്ച മുൻപ് കാരണങ്ങളൊന്നും വ്യക്തമാക്കാതെ അടച്ച ഇരു അതിർത്തികളും വീണ്ടും തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാൽ അതിർത്തി അടയ്ക്കുന്നു എന്നാണ് പാക്കിസ്ഥാനി അധികൃതർ അനൗദ്യോഗികമായി അറിയിച്ചത്. സാങ്കേതിക കാരണങ്ങളാണ് ഇറാനും ചൂണ്ടിക്കാട്ടിയത്. എന്നാൽ, അതിർത്തി അടച്ചതോടെ പാക്കിസ്ഥാനിൽ എൽപിജി സിലിണ്ടർ വില കത്തിക്കയറി. പ്രതിദിനം 7000 ടൺ എൽപിജി ഇറാനിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങിയിരുന്നു. അതിർത്തി അടച്ചതിനു പിന്നാലെ ബലൂചിസ്ഥാനിൽ 12…

Read More

‘ധനുഷ് നർപ്പണി ഇയക്ക’ത്തിലെ വനിത വിഭാഗവുമായി പ്രത്യേക യോഗം; ധനുഷ് രാഷ്ട്രീയത്തിലേക്ക്?

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിലെ ഫാൻ ഫൈറ്റിലേക്ക് ധനുഷ് കൂടി എത്തിയേക്കുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഫാൻസ് അസോസിയേഷനിലെ വനിതാ വിഭാഗവുമായി ധനുഷിന്റെ പ്രത്യേക യോഗം‌. മാസ് നേതാവായി മാറാനുള്ള പദ്ധതികളാണോ യോഗം ചർച്ച ചെയ്തത് എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.‘ധനുഷ് നർപ്പണി മൻറം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാൻസ് അസോസിയേഷൻ അടുത്തിടെ ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന് പേര് മാറ്റിയിരുന്നു. വിവിധ മേഖലകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായി മാറുന്നതിനാണു പേര് മാറ്റിയതെന്നായിരുന്നു വിശദീകരണം. പേര് മാറ്റിയതിനു പിന്നാലെ…

Read More

വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; നാലുവയസ്സുകാരി മരിച്ചു

വൈത്തിരി ∙ ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ (4) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ADVERTISEMENT

Read More