പ്രാഥമിക സഹകരണ സംഘം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വസ്തുതകൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നട്ടാൽ കുരുക്കാത്ത നുണ പറയുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.231 കോടിക്ക് ചെയ്യാൻ കഴിയുന്ന വർക്ക് ദിനേശ് ബീഡി സഹകരണ സംഘം 735 കോടിക്ക് ചെയ്യുന്നു. എത്ര വലിയ അഴിമതി ആണ്. ഭരണത്തിൻ്റെ അവസാന നാളുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. യുഡിഎഫ് വന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിയും യു ടേൺ അടിച്ച് രക്ഷപ്പെടുന്നു. പൂച്ച പാല് കുടിക്കുന്ന പോലെ ആരും അറിയാതെ അഴിമതി നടത്താൻ ആയിരുന്നു ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമർശം ഈ തിരഞ്ഞെടുപ്പിൽ നടക്കുമോ എന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. ഭാവിയിലെ കാര്യമാണ് രാഹുൽഗാന്ധി പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നൂറിൽ അധികം സീറ്റ് നേടും. രാഹുൽ ഗാന്ധിയുടെ പോറ്റി പാട്ടിൽ മുഖ്യമന്ത്രി എന്താണ് പ്രശ്നം. നാലു സഖാക്കൾ ജയിലിൽ കയറി. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തുന്നുണ്ടെന്നും മോദിയുടെ ഗുഡ് ബുക്കിൽ കയറാനാണ് മുഖ്യമന്ത്രിയുടെ ശ്രമമമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.








