Headlines

‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

അമ്പലപ്പുഴയിൽ സിപിഐഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. മുമ്പുള്ളതിനേക്കാൾ ഭൂരിപക്ഷം കിട്ടും. 139 സീറ്റ് തോറ്റാലും സുധാകരനെ വിടരുതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയെന്ന് ജി സുധാകരൻ പറഞ്ഞു.സിപിഐഎമ്മിന് മരണവെപ്രാളമാണെന്നും പിടിച്ചു കെട്ടാൻ നേതാക്കൾ തന്റെ പുറകെ നടക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നാമൂഴമില്ലെന്ന് സിപിഐഎം സ്വയം പ്രഖ്യാപിച്ചെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് ബുക്ക് ചെയ്ത മതിലിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി…

Read More

‘ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം’; വിമർശനവുമായി ദീപിക എഡിറ്റോറിയൽ

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തതിനെതിരെ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല. കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് നീതി അപ്രാപ്യമാക്കുന്ന സ്ഥിതിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് എഡിറ്റോറിയൽ വിമർശിച്ചു. ഒരുവശത്ത് ക്രൈസ്തവരെ ലക്ഷ്യമാക്കി നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു. ആ സമയത്ത് ന്യൂനപക്ഷ കമ്മീഷൻ ഒരു ഔദ്യോഗികത മാത്രമായി ചുരുങ്ങിയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് ചില കാര്യങ്ങൾ…

Read More

‘കേരളത്തിൽ പലയിടത്തും SDPI പിന്തുണ എൽഡിഎഫിന്; മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും’; സാദിഖലി ശിഹാബ് തങ്ങൾ

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ.കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന്…

Read More

ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്; ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്. ഹോർമുസ് കടലിടുക്ക് കടന്ന BW TYR ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. രണ്ട് കപ്പലുകളിലുമായി 94,000 ടൺ എൽ.പി.ജിയാണ് ഉള്ളത്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. BW ELM നാളെ മംഗ്ലൂർ തീരത്താണ് എത്തുക. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ…

Read More

ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമണവിഷയത്തിൽ…

Read More