പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഇന്ന് തീരുമാനമില്ല; തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകില്ല. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം തീരുമാനമെടുക്കും. കനത്ത തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഐഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. തോൽവിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. പ്രചാരണ രംഗത്തെ പരാമർശങ്ങളാണ് വിമർശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹമാണുണ്ടായത്. തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകൾ ലഭിക്കുന്നത്. തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തെഴുത്ത്….
