രാഹുലിനെതിരായ കേസ്; തിരുവല്ലയിലെ ഹോട്ടലിൽ പരിശോധന, ജീവനക്കാരുടെ മൊഴിയെടുത്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി അന്വേഷണ സംഘം. റിസപ്ഷൻ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഘം ഹോട്ടലിലെത്തിയത്. രജിസ്റ്റുകൾ പരിശോധിച്ചു.അതേസമയം രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അതിനിടെ പാലക്കാട്ടെ KPM റീജൻസി ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന നിർണായക ദൃശ്യങ്ങൾ…
