തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാനെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ശിപാര്‍ശയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. നീക്കത്തെ പിന്തുണച്ചു കെ.മുരളീധരന് രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറെ വിമര്‍ശിച്ചു മന്ത്രി എ.പി അനില്‍കുമാര്‍ നിലപാട് വ്യക്തമാക്കി.സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തടി ഭരണഘടനാ മര്യാദയില്ലാത്ത നീക്കമെന്നായിരുന്നു എ.പി അനില്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.കത്തിനെക്കുറിച്ചു അറിയില്ലെന്ന് പറഞ്ഞു രമേശ് ചെന്നിത്തലയാകട്ടെ ഒഴിഞ്ഞു മാറി. ( Governor’s recommendation to oust PSC Chairman Rift within the Congress)
ഒരു നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചു ഒരു ഭരണഘടന സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയേയും തകര്‍ക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം. മന്ത്രിസഭയുടെ ഉപനിര്ദ്ദേശങ്ങള്ക്കനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി നടത്തുന്ന നീക്കത്തെ സര്‍ക്കാര്‍ അപലപിക്കുന്നുണ്ടോ എന്ന് പോലും പിണറായി വിജയനും സിപിഐഎം നേതാക്കളും വിമര്‍ശനമുയര്‍ത്തി.
എന്നാല്‍ ഗവര്‍ണറുടെ നീക്കത്തെ ചൊല്ലി സര്‍ക്കാരിലും ഭിന്നത ഉടലെടുത്തു.ഗവര്‍ണറുടെ തീരുമാനത്തെ പ്രതികൂലിക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രി കെ.മുരളീധരന്റെ പ്രതികരണം. പിഎസ്സിയില് അഴിമതി നടന്നുവെന്ന് പറയുന്ന ചില മന്ത്രിമാര്‍ ഗവര്‍ണറുടെ നീക്കത്തില്‍ കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. സര്‍ക്കാരിലെ ഭിന്നത പ്രകടമാക്കിയായിരുന്നു മന്ത്രി എ.പി അനില്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയുള്ള നീക്കമെന്നു കുറ്റപ്പെടുത്തല്‍ സര്‍ക്കാരിനെ അറിയിക്കാതെ പി.എസ്.സി ചെയര്‍മാനെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കിയ നടപടി അതീവ ഗൗരവമുള്ളത്.
ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ്,സ്ഥാനമൊഴിയുന്നതിന് തൊട്ടുമുന്‍പ് തിടുക്കപ്പെട്ട ശുപാര്‍ശ നല്‍കുന്നത് ഭരണഘടനാ മര്യാദകള്‍ക്ക് നിരക്കുന്നതല്ല.രാജ്ഭവന് രാഷ്ട്രീയ കേന്ദ്രമാകരുതെന്നും എ.പി അനില്‍കുമാര്‍ വിമര്‍ശിച്ചു.ഇതോടെ മുഖ്യമന്ത്രിയുടെ നിലപാടിലാണ് ഇനിയുള്ള ആകാംക്ഷ.








