തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് മുൻതൂക്കം. ഇടത് മേധാവിത്വം തകർത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനവും…
