Headlines

Webdesk

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്. തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു. മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുൽ മാങ്കുട്ടത്തിലിന്‍റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമർശം. അതേസമയം പന്തളത്ത് യുഡിഎഫിന്റെ തിരിച്ചുവരവാണ് കാണുന്നത്. എട്ടിടങ്ങളിൽ…

Read More

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ. ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ തഹ്ലിയയുടെ ആദ്യ മത്സരമായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളില്‍ ഇടപെടാനും തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഫാത്തിമ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടായിരുന്നു….

Read More

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ് നില. കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു.കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു….

Read More

പിണറായിയിൽ 12ൽ12 LDF; മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ 12 വാഡിലും LDFന് വിജയം

മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ LDF മുന്നേറ്റം. പിണറായി പഞ്ചായത്തിൽ വോട്ട് എണ്ണിയ 12 വാഡിലും LDF നു വിജയം. മുഖ്യമന്ത്രി വോട്ട് ചെയ്ത ഒന്നാം വാഡിൽ LDF ന്റെ രാഘവൻ 640 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. നിലവിൽ കണ്ണൂർ കോർപറേഷനിൽ 19 സീറ്റിൽ യുഡിഎഫും 10 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു. തൃശൂർ,…

Read More

തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരിൽ യുഡിഎഫ് തിരിച്ചുവരുന്നതിൻ്റെ പ്രതീതി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. കോർപറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയിൽ മൂന്നാമതാണ് എൽഡിഎഫ്.

Read More

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു

തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല…

Read More

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി

അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ. ​ഗോട്ട് ഇന്ത്യ ടൂർ 2025 എന്ന പരിപാടിയുടെ ഭാ​ഗമായാണ് മെസി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOTAT INDIA TOUR’ എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ഇന്ത്യ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ…

Read More

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുന്നേറ്റം

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ…

Read More

‘ട്രംപിനൊപ്പം ക്ലിന്റണും ബിൽ ഗേറ്റ്സും’; ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കുരുക്ക്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. എപ്സ്റ്റീനൊപ്പം മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ബിൽ ഗേറ്റ്സുമുണ്ട്. അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡമോക്രാറ്റുകൾ രണ്ടു തവണയായി പുറത്തുവിട്ട തൊണ്ണൂറിലധികം ചിത്രങ്ങളിൽ ട്രംപ്, ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്‌സ്, നടൻ വൂഡി അലൻ എന്നിവരടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളാണ് ഉള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റത്തിന് ശിക്ഷ…

Read More

വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം; ആളപായമില്ല

വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം. ആളപായമില്ല. തണ്ട്രാംപൊയ്കയിലെ തവാനി സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പുലർച്ചെ 4 മണിയോടെയാണ് തീ കത്തുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സൂപ്പർ മാർക്കറ്റിനകത്തേക്ക് തീ പടരുന്നത് തടഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റിന്റെ പുറകിലുള്ള ഷെഡാണ് ഗോഡൗണായി പ്രവർത്തിക്കുന്നത്. ഇത് പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കുന്നത്. വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്, കഴക്കൂട്ടം,…

Read More