Headlines

Webdesk

കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ട്. എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ട്. മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായിവുമായി ആലോചിച്ച ശേഷം നടപടി എന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് പഠിച്ച ശേഷം പ്രതികരിക്കാം. രാഹുൽ കേസ് രണ്ട് അന്വേഷണ സംഘം ഒന്നാക്കിയിട്ടുണ്ട്. ടീമിനെ AlG പൂങ്കുഴലി IPS നയിക്കും….

Read More

ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ വിശദീകരണവുമായി എ എസ് പി ഹർദീക് മീണ. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി വീഡിയോ ആണ് ഇത് പൊലീസ് കൊടുത്തതല്ലെന്നും ഈ ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നും എഎസ്പി പറഞ്ഞു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് കുടുംബം രംഗത്തെത്തിയത്. ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. മലയാറ്റൂര്‍…

Read More

ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്, സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്, LDFന് അനുകൂലമായ വിധി ഉണ്ടാകും; കെ എൻ ബാലഗോപാൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ LDF ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്. സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ഇത്രയും വലിയ പദ്ധതി തയ്യാറാക്കിയാണോ കോൺഗ്രസ്‌ കാര്യങ്ങൾ കാണുന്നത്. ഒളിവിൽ പോയവരും സപ്പോർട്ട് ചെയ്യുന്നവരും മിടുക്കരാണ് എന്നാണോ കരുതുന്നത്. സാമാന്യ മര്യാദ കോൺഗ്രസ്‌ കാണിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായി….

Read More

കോഴിക്കോട് കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും, 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്; ബിജെപി ജില്ലാ പ്രസിഡന്റ്

കോഴിക്കോട് ജില്ലയിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7 വാർഡ് ജയിക്കാൻ കഴിഞ്ഞു, 22 ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ നീക്കുപോക്കുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ ഇരുകൂട്ടരും കൈകോർത്തു. അതിനെ…

Read More

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; മണ്ഡല പൂജയ്‌ക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. 45,875 പേരാണ് 12 മണി വരെ ദർശനം നടത്തിയത്. ഒരു മണിക്കൂറിൽ 3,875 പേർ പതിനെട്ടാംപടി ചവിട്ടി. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 ഭക്തരാണ്.ദർശനത്തിനായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി.ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും. അതേസമയം ശബരിമല മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26,…

Read More

മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ അനുമതിക്ക് സ്റ്റേ ഇല്ല. വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും നോട്ടീസ് നൽകി. ജനുവരി…

Read More

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം…

Read More

‘മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണം’; രാഷ്ട്രപതി മണിപ്പൂരിൽ

മണിപ്പൂരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. മണിപ്പൂരിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സർക്കാരിന് മുൻഗണന. മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദൗപതി മുർമു വംശീയ കലാപത്തിൽ വീട് നഷ്ടമായ വരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ എപ്പോഴും മണിപ്പൂരിലെ ദുരിതബാധിതർക്കൊപ്പമാണ്. വീടുകളും ഉപജീവനം മാർഗവും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു. അക്രമത്തെത്തുടർന്ന് മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് തനിക്ക് അറിയാമെന്നും മണിപ്പൂരിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിനാണ് മുൻഗണനയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു….

Read More

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ സർക്കാർ സംരക്ഷിച്ചു, കൈയെത്തും ദുരത്തുണ്ടായിട്ടും അറസ്റ് ചെയ്തില്ല, ബിജെപി പ്രതിഷേധിക്കും; പ്രശാന്ത് ശിവൻ

രാഹുലിനെതിരെ പ്രതിഷേധിക്കുമെന്ന് BJP. കൈയെത്തും ദുരത്തുണ്ടായിട്ടും രാഹുലിനെ പൊലീസ് അറസ്റ് ചെയ്തില്ല. സംസ്ഥാന സർക്കാർ രാഹുലിനെ സംരക്ഷിച്ചെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു. രണ്ട് കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാനാണ് നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ…

Read More