‘പേരിന്റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞു കൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം’; വിമർശനവുമായി പത്തനംതിട്ട ഡിസിസി
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് ലൈവിൽ വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്. പേരിന്റെ അർത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചു മരിച്ചാൽ ഭാഗ്യമെന്നും വിമർശനം. ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം ഉന്നയിച്ചത്.ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി…
