ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ്, ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്, എന്നും ഓര്‍ക്കുന്നുണ്ട്: പാര്‍വതി
അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. ശ്രീനിവാസന്റേത് വാക്കാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നഷ്ടമെന്ന് പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രീനിവാസന്‍ മലയാളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ് പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്. ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍…
