ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍; ഭരണി മഹോത്സവം മാര്‍ച്ച് 22ന്
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. മാര്‍ച്ച് 22-ന് (ഞായറാഴ്ച) കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടക്കും. അതിന് മുന്‍ദിവസമായ മാര്‍ച്ച് 21-ന് പ്രശസ്തമായ അശ്വതി കാവ് തീണ്ടല്‍ നടക്കും. ‘അമ്മേ ശരണം ദേവീശരണം’ വിളികളുടെ പാരമ്യതയില്‍ ഭക്തര്‍ അലിയും.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന പ്രശസ്തമായ ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം മീനമാസത്തിലെ ഭരണി നാളിലാണ് സമാപിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനവും ജനകീയവുമായ ഉത്സവങ്ങളില്‍…
