Headlines

Webdesk

സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്‍ ഐ എ ഓഫീസിലെത്തിക്കുന്ന പ്രതികളെ ഉന്‍ ചോദ്യം ചെയ്യാനാരംഭിക്കും. ഇരുവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത്, സ്വര്‍ണം ആര്‍ക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും. ജ്വല്ലറി ആവശ്യത്തിനല്ല സ്വര്‍ണം കടത്തിയതെന്നാണ് എന്‍ ഐ…

Read More

നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വടകര മാര്‍ക്കറ്റ് അടച്ചിട്ടു

വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ടു. മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു

Read More

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; സിനിമാ തീയറ്ററുകളും ജൂലൈക്ക് ശേഷം തുറക്കും

ജൂലൈ 31 ന് ശേഷം അണ്‍ ലോക്കിംഗ് പ്രക്രിയ പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കും. കൊവിഡ് പരിശോധനാ നെഗറ്റീവ് ആയവരെയാകും വിമാനത്താവളത്തിലേക്ക് കടത്തിവിടുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയറ്ററിലേക്കും പ്രവേശിപ്പിക്കില്ല. 15നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി. തീയറ്ററിലെ സീറ്റുകള്‍ പ്രത്യേകം ക്രമീകരിക്കണം. നിശ്ചിത അകലവും പാലിക്കണം. ജൂലൈ 31നുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ…

Read More

വയനാട് സ്വദേശി സൗദിയിൽ മരിച്ചു;കൊവിഡെന്ന് സംശയം

കൽപ്പറ്റ:വയനാട് തൊണ്ടർനാട് സ്വദേശി കോരൻകുന്നൻ നൗഫലാണ് ഇന്നലെ മരണപ്പെട്ടത് .ഇയാൾ കൊവിഡ് ചികിത്സയിലായിരുന്നു വെന്നാണ് വിവരം .സൗദി വാദിനുവൈമയിൽ ബക്കാലയിൽ ജോലിക്കാരനാണ്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് ചികിൽസയിലാണെന്ന് വിവരം.

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ സലാം. പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പാറത്തോട് സ്വദേശിയായ അബ്ദുല്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read More

കൊവിഡ് 19: സ്വദേശം ചൈനയല്ല, നമുക്കിടയില്‍ അതുണ്ടായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന സിദ്ധാന്തം തള്ളി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ. കൊറോണ വൈറസ് സജീവമല്ലാതെ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നെന്നും അനുകൂല സാഹചര്യത്തില്‍ തീവ്രത കൈവരിച്ചതാണെന്നും ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മെലിട്ട വുജ്‌നോവിക് അഭിപ്രായപ്പെട്ടു. ലോകാരോഗ്യസംഘടന വലിയൊരു ടീമിനെ കൊവിഡ് വ്യാപനത്തെ കുറിച്ചും അതിന്റെ ഉത്ഭവത്തെകുറിച്ചും അന്വേഷിക്കാന്‍ ചൈനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുക. ഈ വൈറസ് നമ്മുടെ ചുറ്റുമുണ്ടായിരുന്നു, മൃഗങ്ങളിലുണ്ടായിരുന്നു….

Read More

പത്മനാഭ സ്വാമി ക്ഷേത്രം ; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച കേസില്‍ രാജകുടുംബത്തിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്രം ഭരണത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു. ഭരണചുമതല താത്കാലിക ഭരണസമിതിക്ക് സുപ്രീം കോടതി വിട്ടു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി താത്കാലിക ഭരണസമിതി രൂപീകരിക്കും. പുതിയൊരു കമ്മിറ്റി വരുന്നതുവരെ സമിതി ഭരണം തുടരും. രാജകുടുംബത്തിന്റെ അപ്പീല്‍ അംഗീകരിച്ചാണ് വിധി 2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന്…

Read More

24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ്, 500 മരണം; രാജ്യത്ത് 8.78 ലക്ഷം കൊവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 500 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു 23,174 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 5,53,471 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,01,609 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2,19,103 സാമ്പിളുകള്‍ പരിശോധിച്ചു മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു….

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

വിവാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോള്‍ തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. ഇന്നലെ തിരുവനന്തപുരത്ത് ഇറങ്ങിയ യാത്രക്കാരില്‍ നിന്നും 1.45 കിലോ സ്വര്‍ണം പിടികൂടി ദുബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വെയ്സ്റ്റ് ബാന്‍ഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലും ഇന്നലെ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. ഏഴ് യാത്രക്കാരില്‍ നിന്നായി 1.25 കോടി…

Read More

വയനാട് വരദൂരിൽ ക്വാറന്റീനിലിരിക്കെ 56 കാരൻ മരിച്ചു

കൽപ്പറ്റ: വയനാട് കണിയാമ്പറ്റ വരദൂരിൽ ഗൃഹനിരീക്ഷണത്തിലിരിക്കെ മധ്യവയസ്‌കൻ മരിച്ചു. ബാംഗ്ലൂരിൽ നിന്ന് ജൂലൈ 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു മരണം.ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായും സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ സ്ലാബ് പരിശോധനയ്ക്കയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More