കൂടത്തായി കൊലപാതക പരമ്പര കേസ്: മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണന വച്ചു ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളിലെ കുറ്റകൃത്യങ്ങള്‍ സമാനമായ രിതീയിലാണ് ചെയ്തിരിക്കുന്നതെന്നു കോടതി വിലയിരുത്തി. പ്രതിയുടെ പ്രവര്‍ത്തികള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2019 നവംബര്‍ മൂന്നു മുതല്‍ ജോളി റിമാന്റില്‍ കഴിയുകയാണ്. ജോളിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന തെളിവുകളില്ലെന്നും ഇതിനെ അനുകൂലിക്കുന്ന ശാസ്ത്രീയവും…
