Webdesk

വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസ്സായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ അബ്ദുല്‍ ഖാദര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയവെ പനി കൂടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

Read More

പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്‍; കുരുക്ക് മുറുകുന്നു

സെക്രട്ടേറിയറ്റിന് സമീപം പ്രതികള്‍ ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റ് ബുക്ക് ചെയ്ത സംഭവത്തില്‍ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെതിരെ തെളിവുകള്‍. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ശിവശങ്കര്‍ തന്നെ കൊണ്ട് ഫ്‌ളാറ്റ് ബുക്ക് ചെയ്യിപ്പിച്ചതെന്ന് അരുണ്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ മൊഴി നല്‍കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത് Kerala Top News പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്‍; കുരുക്ക് മുറുകുന്നു 15th July 2020 MJ News…

Read More

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 വിജയ ശതമാനം

കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സങ്കീർണമായ കാലഘട്ടത്തിലാണ് പരീക്ഷകൾ നടന്നതെന്നും സേ പരീക്ഷ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് ടുവിന് 85.13 ശതമാനമാണ് വിജയ ശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ്. 78.68 ശതമാനം. 114 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 18,510 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും…

Read More

തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. വാതക ചോര്‍ച്ച സംഭവിക്കാത്തതിനാല്‍ വലിയ അപകടമാണ് വഴിമാറിയത് ഇതുവഴിയുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതികളുടെ പ്രവര്‍ത്തനാണ് ഇന്നത്തേക്ക് നിര്‍ത്തിയത്. ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

Read More

ഇടുക്കിയില്‍ മരം മറിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ഇടുക്കി ആമയാറില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ദേഹത്ത് മരം മറിഞ്ഞുവീണ് സ്ത്രീ മരിച്ചു. ആമയാര്‍ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു മുത്തമ്മ. ഇതിനിടെയാണ് മരം മറിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ബസുകള്‍ അണുവിമുക്തമാക്കി; ഈരാട്ടുപേറ്റ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

ഈരാറ്റുപേട്ട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചു. എല്ലാ ബസുകളും അണുവിമുക്തമാക്കിയതിന് പിന്നാലെയാണ് സര്‍വീസ് പുനരാരംഭിച്ചത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡിപ്പോയിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി കൊവിഡ് സ്ഥിരീകരിച്ച പാലാ മുന്‍സിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഡിപ്പോയിലെ ജീവനക്കാരും ഉള്‍പ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്നാണ് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയതും സര്‍വീസ് പുനരാരംഭിച്ചതും.

Read More

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല; സ്വപ്‌നയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രം: ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുണ്ടായുന്നത് സൗഹൃദം മാത്രമെന്ന് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. ചില പരിപാടികളുടെ സംഘാടനത്തിനും സരിത് സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ പത്ത് മണിക്കൂറോളം നേരം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്‌നക്കും സരിത്തിനും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളത് അറിയില്ലായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. സന്ദീപ് നായരുനമായി പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു മൊഴിയിലെ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൊവിഡ്, 582 മരണം; ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയി ഉയര്‍ന്നു. 3,19,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,92,032 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 582 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 24,309 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ്…

Read More

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ തൂണേരിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് മെമ്പര്‍മാരും ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൂണേരിയില്‍ ഇതോടെ 97…

Read More

സൗ​​ദിയില്‍ സ്രവമെടുക്കുന്ന സ്റ്റിക്ക്‌ മൂക്കില്‍ കുടുങ്ങി കുട്ടി മരിച്ചു

മനാമ: കോവിഡ് പരിശോധനയ്‌ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്‌ ഒടിഞ്ഞ് മൂക്കിനുള്ളിൽ കുടുങ്ങി സൗദി ബാലൻ മരിച്ചു. റിയാദിന് വടക്കു പടിഞ്ഞാറ്‌ ശഖ്‌റാ ജനറൽ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിൽ ഒടിഞ്ഞ് കുടുങ്ങിയ സ്വാബ് സ്റ്റിക്ക്‌ എടുക്കാൻ അനസ്‌തേഷ്യ നൽകി. എന്നാൽ, ബോധം നഷ്ടപ്പെട്ട് ശ്വസിക്കാനാകാതെ അടുത്ത ദിവസം കുട്ടി മരിച്ചെന്ന് പിതാവ് അബ്ദുല്ല അൽ ജൗഫാൻ പറഞ്ഞു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകി

Read More