Headlines

Webdesk

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഗീതജ്ഞന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച്‌ വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്…

Read More

വയനാട്ടിൽ 48 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17…

Read More

കോവിഡ് പിടി തരാതെ തന്നെ; ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട്…

Read More

പ്രതിസന്ധികളെ ഐക്യത്തോടെ നേരിടണം;വയനാട് ജില്ലാ കളക്ടര്‍

കൽപ്പറ്റ:രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ…

Read More

13കാരിയെ 35കാരന് വിവാഹം ചെയ്തു നൽകി; മാതാപിതാക്കളും ഭർത്താവും ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പതിമൂന്ന് വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ 35 വയസ്സുള്ള യുവാവിന് വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാശ്മീർ ഉദ്ദംപൂർ ജില്ലയിലെ രാംനഗറിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളും ഭർത്താവും അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹം നടന്നുവെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയും കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് 13 വയസ്സ് മാത്രമേയുള്ളുവെന്ന് സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഭർത്താവ്, മാതാപിതാക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരെയാണ് രാംനഗർ പോലീസ്…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; കോഴിക്കോട് ജില്ലയിൽ രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തുപരം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മി, വടകര സ്വദേശി മോഹനൻ എന്നിവരാണ് മരിച്ചത്. 61കാരിയായ രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ വന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് 68കാരനായ മോഹനന് കിഡ്‌നി, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത്…

Read More

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയിൽ ഹർജി

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യം. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി. ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. റൺവേയുൾപ്പെടെ ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണം. ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിലുള്ളത്. ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. കരിപ്പൂർ അപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.

Read More

ഭക്ഷണത്തില്‍ നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകൾ

വളരെയധികം ഉപ്പ് ചേര്‍ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. കറിയില്‍ കുറച്ച് ഉപ്പ് ലഭിക്കുന്നതിന് പരിഹാരമുണ്ടെങ്കിലും, തയ്യാറാക്കിയ വിഭവങ്ങളില്‍ നിന്ന് ഉപ്പ് കുറയ്ക്കാന്%8

Read More

പാക് രഹസ്യന്വേഷണ ശൃംഖലകളില്‍ ഇന്ത്യന്‍ ‘സൈബര്‍ സ്ട്രൈക്ക്’

ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ രഹസ്യന്വേഷണ ശൃംഖലകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പാക്ക് സൈനിക വക്താവ് ബുധനാഴ്ച വ്യക്തമാക്കിയത്. സര്‍ക്കാര്‍, സൈനിക വിഭാഗങ്ങളിലെ സൈബര്‍ സുരക്ഷ പിഴവുകള്‍ വഴിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചകൾ തിരിച്ചറിയുന്നതിനും സൈബർ സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഐഎസ്ഐ…

Read More

രാജ്യം കൊവിഡ് പോരാളികോളോട് കടപെട്ടിരിക്കുന്നു; രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ്

രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടം മറിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍ നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപെട്ടിരിക്കുന്നു. അവര്‍ കാഴ്ചവെച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകും,ചെയ്യാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും രാഷ്ട്രപതി…

Read More