Headlines

Webdesk

പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്

വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ട് ധോണി ട്വിറ്ററിൽ പങ്കുവെച്ച പാട്ട് ഇതാണ്. സത്യം പറഞ്ഞാൽ ഈ വരികൾക്ക് ഇത്രമാത്രം അർത്ഥമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. കഭി കഭി എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പാടി അഭിനയിക്കുന്ന പാട്ടാണിത്. https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_web_copy_link സാഹിർ ലുധിയാൻവി രചിച്ച് മുകേഷ് പാടിയ പാട്ടാണിത്. ധോണി പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം റൺഔട്ട് ആയുള്ള തുടക്കം മുതൽ റൺഔട്ട് ആയുള്ള മടക്കം വരെയുണ്ട്. ‘ഞാനീ നിമിഷത്തിന്റെ കവിയാണ്’ എന്നു തുടങ്ങുന്ന ഗാനം ധോണിയുടെ ക്രിക്കറ്റ് ജീവിതവുമായി ചേർത്ത് വച്ചപ്പോൾ…

Read More

ദമാമിൽ നിന്നുള്ള നവോദയയുടെ സൗജന്യ ചാർട്ടേഡ് വിമാനം കൊച്ചിയിൽ എത്തി

ദമാം: നവോദയ സാംസ്‌കാരിക വേദിയുടെ ചാർട്ടേഡ് വിമാനം ഒരു കൈകുഞ്ഞടക്കം 173 യാത്രക്കാരുമായി ഇന്നലെ ദമാമിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങി. സൗദി അറേബ്യയിൽ നിന്നും ആദ്യമായാണ് പൂർണമായും സൗജന്യമായി ഒരു വിമാനം ചാർട്ട് ചെയ്യുന്നത്. ഇന്റിഗോ എയർ 6സി9534 എന്ന വിമാനം സൗദി സമയം 5.45 നാണ് ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ടേക് ഓഫ് ചെയ്തത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും നിയമക്കുരുക്കിൽ പെട്ടവരുമായ 173 പേരാണ് സൗജന്യമായി നാട്ടിൽ എത്തിയത്. ഇതിൽ 124 പേർ…

Read More

ചന്ദ്രനില്‍ കെട്ടിടനിര്‍മാണം:ഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ബെംഗളൂരു: ഭാവിയിൽ ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഭാവിയിൽ ഇത്തരം കട്ടകൾ ഉപയോഗിച്ച് ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ നിർമിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും ഒരുമിക്കുകയാണ്…

Read More

ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന് മുന്നിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന്റെ കണ്ണിൽപ്പെട്ടു. ബ്ലൂഫിൻ ട്യൂണ എന്ന ഈ മത്സ്യം കയാക്കർ റൂപ്പർട്ട് കിർക്വുഡിന്റെ കണ്ണിലാണ് പെട്ടത്. ദേവോൻ തീരത്ത് നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം തന്റെ ക്യാമറിയിൽ പകർത്തിയത്.പ്ലൈമൗത്തിന് മൂന്ന് മൈൽ അകലെയാണ് മത്സ്യത്തെ കണ്ടെത്തിയത്. അറുപതുകാരനായ കിർക്വുഡ് സമുദ്ര ജീവികളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്.യുകെയിൽ ബ്ലൂഫിൻ ട്യൂണയെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. വലയിലകപ്പെട്ടാൽ തന്നെ കടലിലേക്ക് തിരിച്ചിടണം. എന്നാൽ ജപ്പാനിൽ അത്തരം നിയമപ്രശ്‌നങ്ങളില്ല.ജപ്പാൻ വിഭവമായ സുഷിയിൽ ഉപയോഗിക്കുന്നതിനായി…

Read More

റഷ്യ കോവിഡ് വാക്‌സിന്റെ ഉൽപാദനം ആരംഭിച്ചു

മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വികസിപ്പിച്ച സ്പുട്നിക്-അഞ്ച് വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ, വയനാട് സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂരിൽ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.

Read More

ഒരു യുഗം അവസാനിച്ചു; ധോണിയുടെ വിരമിക്കൽ വാർത്തയോട് സൗരവ് ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം. ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7….

Read More

യുപിയിൽ 13കാരിയെ പീഡിപ്പിച്ച് കൊന്നു, നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും

ഉത്തർപ്രദേശിൽ 13വയസ്സുകാരിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിമ്പിൻ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച് മാറ്റിയ നിലയിലുമാണ്. ദുപ്പട്ട വെച്ച് കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് കീഴിൽ ദലിതുകൾക്കെതിരായ ആക്രമണം വർധിച്ചിരിക്കുകയാണെന്ന്…

Read More

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. ഓണം അഡ്വാൻസായി 15,000 രൂപവരെ നല്‍കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക്…

Read More

വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി

വയനാട്ടിൽ വീണ്ടും കോവിഡ് മരണം, വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത് ഇയാൾ അർബുദ രോഗി കൂടിയായിരുന്നു.

Read More