Headlines

Webdesk

സ്വർണക്കടത്ത് കേസ്: യുഎഇയിലുള്ള ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു

തിരുവനന്തുപരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്. ഇയാൾ നിലവിൽ യുഎഇയിലാണ്. ഫൈസൽ ഫരീദാണ് സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്തുന്നതിനുമായാണ് പാസ്‌പോർട്ട് മരവിപ്പിച്ചത്. അതേസമയം അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഇന്ത്യ വിട്ടത് തിരിച്ചടിയായി. അറ്റാഷെ റാഷാദ് ഖാമിസ് അൽ ആഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട കത്തിനോട്…

Read More

ആശങ്കയിൽ കേരളം;722 പേർക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഇതുവരെ 10275 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ –…

Read More

വയനാട്ടിൽ 13 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

കൽപ്പറ്റ:ജില്ലയില്‍ വ്യാഴാഴ്ച്ച 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബാംഗ്ലൂരില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 214 ആയി ഉയര്‍ന്നു. ഇതില്‍ 101 പേര്‍ രോഗമുക്തി നേടി. 113 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 108 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തോല്‍പ്പെട്ടി അരണപ്പാറ സ്വദേശിയായ 50-കാരനാണ് പരിശോധനാഫലം…

Read More

കടുത്ത ആശങ്കയിൽ കേരളം; ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു.കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Read More

സുൽത്താൻ ബത്തേരി നൂൽപ്പുഴയിലെ ആദിവാസി വീട് നിര്‍മ്മാണം പ്രശ്നം: തുക അനുവദിക്കാത്തത് മാനദണ്ഡം പാലിക്കാത്തതിനാല്‍:പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍

സുൽത്താൻ ബത്തേരി:ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് കരാറുകാരന്‍ വീടുകള്‍ നിര്‍മ്മിച്ചതിനാലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് ധനസഹായ തുകയില്‍ ഒന്നാം ഗഡു ഒഴികെയുളളവ അനുവദിക്കാതി രുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഇസ്മയില്‍ അറിയിച്ചു. 2016 -17 വര്‍ഷത്തെ ജനറല്‍ ഹൗസിംഗ് പദ്ധതി പ്രകാരമുളള ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിന്റെ തറപണി പൂര്‍ത്തീകരിച്ച ശേഷം നിശ്ചിത നിലവരാമില്ലാത്ത ഹോളോബ്ലോക്ക് ഉപയോഗിച്ച് ചുമര്‍ കെട്ടുന്നത് തുടങ്ങിയപ്പോള്‍ തന്നെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇടപ്പെട്ട് നിര്‍മ്മാണം വിലക്കിയിരുന്നു….

Read More

നിര്യാതനായി മാധവനുണ്ണി

സുൽത്താൻബത്തേരി: മൂലങ്കാവ് പ്രീത് നിവാസിൽ ടി കെ മാധവനുണ്ണി (75) നിര്യാതനായി. ഭാര്യ – ഗിരിജാഭായ്. മക്കൾ – പ്രീത, ഗീത. മരുമക്കൾ പ്രദീപ് (ചെന്നൈ ) പ്രതാപ് (ഷാർജ).

Read More

8 വർഷത്തെ നിർമാണം, 263 കോടി രൂപ ചെലവ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം പാലം പൊളിഞ്ഞുവീണു

ബീഹാറിൽ ശതകോടികൾ ചെലവിട്ട് എട്ട് വർഷം കൊണ്ട് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ തകർന്നുവീണു. ഗോപാൽഗഞ്ച് ഗന്ധക് നദിക്ക് കുറുകെ പണിത പാലമാണ് തകർന്നുവീണത്. ഒരു മാസം മുമ്പ് ജൂൺ 16നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പാലം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പട്‌നയിൽ നിന്നും 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സത്തർഘട്ട് പാലമാണ് തകർന്നത്. 263 കോടി രൂപ ചെലവിട്ട് എട്ട് വർഷമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്….

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാർക്ക് കൊവിഡ്; 30 ഡോക്ടർമാർ ക്വാറന്റൈനിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൗസ് സർജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർജറി യൂനിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റൈനിൽ പ്രവേശിച്ചു. സർജറി വാർഡ് അടച്ചിട്ടു ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നത് വലിയ പ്രതിസന്ധിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൃഷ്ടിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികകളുള്ള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളജ് ഏതാണ്ട് കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ…

Read More

യുഎസില്‍ പോലിസ് അതിക്രമത്തില്‍ കറുത്തവരേക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്

വാഷിങ്ടണ്‍: പോലിസ് അതിക്രമങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെടുന്നവരില്‍ കറുത്ത വര്‍ഗക്കാരേക്കല്‍ വെളുത്തവരാണ് കൂടുതലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപാലകരുടെ അതിക്രമത്തില്‍ എന്തുകൊണ്ടാണ് കറുത്തവര്‍ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങളുടേത് ഭീകരമായ ചോദ്യമാണെന്നും പോലിസ് അതിക്രമത്തില്‍ കൂടുതല്‍ വെളുത്തവര്‍ഗമാണ് കൊല്ലപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പോലിസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതിയും വെളുത്ത വര്‍ഗക്കാരാണെന്ന് പറഞ്ഞിരുന്നു. 23 ശതമാനമാണ് കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍…

Read More