Headlines

Webdesk

റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം ദിൽ ബേച്ചാര

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ…

Read More

കോഴിക്കോട് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട് കോവിഡ് വ്യാപന സാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കും. സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യൽ ആശുപത്രിയാക്കും. സി കാറ്റ​ഗറിയിലുള്ള രോ​ഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുള്ളു. ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. രണ്ട് രോ​ഗികൾക്ക്…

Read More

കൊല്ലത്ത് ക്വാറന്‍റൈനിലായിരിക്കുമ്പോള്‍ മുങ്ങിയ സബ് കലക്ടറെ തിരിച്ചെടുത്തു

കൊല്ലത്ത് ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്‍മാന്‍ സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാക്കാലുള്ള താക്കീത് നല്‍കിയതായും ഉത്തരവിലുണ്ട്. ആലപ്പുഴ സബ് കലക്ടറായാണ് തിരിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം…

Read More

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രിയപ്പെട്ടവരെ കൊവിഡ് ലക്ഷണങ്ങൾ എനിക്കുണ്ടായിരുന്നു. പരിശോധന നടത്തിയപ്പോൾ ഫലം പോസീറ്റീവാണ്. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സ്‌നേഹിതരും ഉടൻ പരിശോധന നടത്തണം. അടുത്തിടപഴകയിവർ എല്ലാം ക്വാറന്റൈനിൽ പോകണമെന്നും അപേക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് എന്റെ അഭാവത്തിൽ ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസന മന്ത്രിയും…

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് .മൃതദേഹം ബത്തേരി തലൂക്ക് ആശുപത്രി പരിസരത്ത് ആബുലൻസിൽ തന്നെയാണ് ഉള്ളത്. മരിച്ച ലൈലയുടെ സ്രവം പരിശോധനക്ക് എടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയിൽ നടന്ന വിവാഹ പാർട്ടിയിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ സംബന്ധിച്ച നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരനോട് ക്വാറന്റൈനിൽ പോകാനും പരിശോധനക്ക് വിധേയമാകാനും ജില്ലാ കലക്ടർ നിർദേശിച്ചത്. ഇന്നാണ് പരിശോധനാ ഫലം വന്നത്. നെഗറ്റീവാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് വഴി അറിയിച്ചു. തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം…

Read More

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുന്നു; 1.59 കോടി കവിഞ്ഞു

ഭീതിയും ആശങ്കയും പരത്തി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം ഒരുകോടി അമ്പത്തൊമ്പത് ലക്ഷം കവിഞ്ഞു. 641,868 പേരാണ് ഇതുവരെ മരണമടഞ്ഞത്. 97 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പുതുതായി 76,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,248,304 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി….

Read More

കൊവിഡ്: കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. 2020 ജൂലൈ 25 രാത്രി 12 മണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നതിനാലാണ് നിരോധനാജ്ഞഏർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു കാസർകോട് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചിരുന്നു. പടന്നക്കാട് സ്വദേശി…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രൺബീർഗർഗ് മേഖലയിൽ ഇന്ന് രാവിലെയാണ് സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Read More

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വെള്ളം വിഴുങ്ങുന്നു; അസമിൽ മരണസംഖ്യ 96 ആയി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ മാത്രം 96 പേർ മരിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളെയും പ്രളയം സാരമായി ബാധിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു അസമിലെ 26 ജില്ലകളിലായി 28 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് കണക്കുകൾ. അടിയന്തര സഹാമായി നേരത്തെ കേന്ദ്രസർക്കാർ 346 കോടി രൂപ അനുവദിച്ചിരുന്നു. ബിഹാറിലും കനത്ത മഴ തുടരുകയാണ്. പത്ത് പേർ ഇതിനോടകം മരിച്ചു. 11 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്.

Read More