Headlines

Webdesk

വയനാട്ടിൽ 17 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍…

Read More

ഉയരുന്ന ആശങ്ക ;1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്ക്‌

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം പിടിയില്‍ . കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. മലപ്പുറം സ്വദേശിനിയായ യുവതി കളമശേരി പൊലീസിനും കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച രാത്രി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ…

Read More

ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കന്‍ യുദ്ധവിമാനവും നേര്‍ക്കുനേര്‍; വൻ ദുരന്തം ഒഴിവായി

ടെഹ്റാന്‍: ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം നേര്‍ക്കുനേര്‍ എത്തിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച സിറിയയുടെ മുകളിലായിരുന്നു സംഭവം. മഹന്‍ എയറിന്റെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ വിമാനം ടെഹ്റാനില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പോവുകയായിരുന്നു. നേര്‍ക്കുനേര്‍ പാഞ്ഞടുത്ത യുദ്ധവിമാനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ് 15 സുരക്ഷിതമായ അകലം പാലിച്ചിരുന്നതായാണ് യു.എസ് സൈനിക ഭാഷ്യം….

Read More

പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും

പോഷകഗുണങ്ങളുടെയും ഔഷധമൂല്യങളുടെയും ശേഖരമാണ് നെല്ലിക്ക. ഓറഞ്ചിലുള്ളഅതിനേക്കാൾ ഇരുപത് ഇരട്ടി വൈറ്റമിൻ സിയാണ് നെല്ലിക്കയിലുള്ളത്. കൂടാതെ വിറ്റാമിൻ ബി,ഇരുമ്പ്,കാത്സ്യം എന്നിവയും നെല്ലിക്കയിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങൾ എന്തെല്ലമെന്ന് നോക്കാം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും. കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക് ഉത്തമമാണ്. ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് നെല്ലിക്ക മോചനം നല്‍കുന്നു. നെല്ലിക്കയിലടങ്ങിയിട്ടുള്ള കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.നെല്ലിക്കയിലടങ്ങിയിട്ടുള്ള ക്രോമിയം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും….

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; ഒന്ന് ആലുവയിലും മറ്റൊന്ന് വയനാടും

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ആലുവ നാലാം മൈലിലും വയനാട് ബത്തേരിയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ആലുവ നാലാം മൈൽ സ്വദേശി ചെല്ലപ്പൻ(72), തലശ്ശേരി സ്വദേശി ലൈല(62) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ മരണം സംഭവിച്ചു. തുടർന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല ബംഗളൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച ലൈലയെ ഐസിയു ആംബുലൻസിൽ നാട്ടിലേക്ക് എത്തിക്കുന്നതിനിടെ ബത്തേരിയിൽ വെച്ചാണ് മരണം…

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വരുമ്പോൾ യാത്ര മധ്യ മരിച്ച 61 കാരിക്ക് കൊവിഡ് സ്ഥിതികരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വന്ന 61 കാരിക്ക് കോവിഡ് സ്ഥിതികരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് . ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവരുടെ കൊവിഡ് പരിശേധനയില്‍ സാമ്പിള്‍ പോസിറ്റീവാണ്‌.മൃതദേഹം വയനാട്ടിലെ വാരാമ്പറ്റയിൽ ഖബറടക്കും.

Read More

ഐ.പി.എല്‍ ഉറപ്പായി; കളിക്കളത്തിൽ ധോനിയെക്കാത്ത് ആരാധകർ

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ ഉടനെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും നടത്താം എന്ന് തീരുമാനത്തില്‍ ബി.സി.സി.ഐയെ എത്തിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യു.എ.ഇയിലെ മൂന്നു മൈതാനങ്ങളിലായി നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ഹാപ്പി. ഐ.പി.എല്‍ ആരാധകര്‍ക്ക് വെറും ഒരു ടൂര്‍ണമെന്റ് മാത്രമല്ല. പല താരങ്ങളെ വീണ്ടും മൈതാനത്ത് കാണാനുള്ള കാത്തിരിപ്പിന്റെ…

Read More

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി ; എംബാപ്പെയ്ക്ക് പരിക്ക്

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി. 14-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും നെയ്മറുടെ കാലിലേക്ക് എത്തിയ പന്ത് ലക്ഷ്യം കണ്ടു. അതേസമയം എംബാപ്പെ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. എംബാപ്പെയുടെ കണങ്കാലിലാണ് പരിക്കേറ്റിരിക്കുന്നത്. 31ാം മിനിറ്റിലാണ് പന്തുമായി ബോക്സിലേക്ക് മുന്നേറാന്‍ തുടങ്ങിയ എംബാപ്പെയെ ലോയിക് പെറു ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കാല്‍പാദം മടങ്ങിയാണ്…

Read More