Headlines

Webdesk

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 3530 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 3530 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11,446 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുള്ളത് വയനാട് ജില്ലയിലാണ്. ഇവിടെ 69 ക്യാമ്പുകളിലായി 3795 പേരെ പാർപ്പിച്ചു   പത്തനംതിട്ടയിൽ 43 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1015 പേരെ പാർപ്പിച്ചു. കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 പേരും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരുമുണ്ട്. ഇടുക്കി ജില്ലയിലാകെ വ്യാപക…

Read More

കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. പനി, ശ്വസതടസ്സം എന്നിവയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോസിറ്റീവ് ആകുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പെട്ടിമുടി ദുരന്തം: മരണസംഖ്യ 26 ആയി; ഇന്ന് കണ്ടെത്തിയത് 11 മൃതദേഹങ്ങൾ

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് 11 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ 11 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു രാജ, വിജില(47), കുട്ടിരാജ്(48),പവൻദായി, മണികണ്ഠൻ(30), ദീപക്(18), ഷൺമുഖ അയ്യർ(58), പ്രഭു(55) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കും. പോസ്റ്റുമോർട്ടം നടപടികൾ അതിവേഗം നടത്തും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകും. മരിച്ചവരുടെ…

Read More

വയനാട്ടിൽ 10 പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 55 പേര്‍ക്ക് രോഗ മുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര…

Read More

ആശങ്ക അകലാതെ ഇന്നും; ദിനംപ്രതിയുള്ള ഏറ്റവും വലിയ വർദ്ധന, സംസ്ഥാനത്ത് 1420 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 1715 പേർ രോഗമുക്തി നേടി.ഇതും ഏറ്റവുമുയർന്ന കണക്കാണ്. ഇന്ന് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്   കാസർകോട് ഉപ്പള സ്വദേശി വിനോദ്കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(61), കൊല്ലം കിളിക്കൊല്ലൂർ സ്വദേശി ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളി പുരുഷോത്തമൻ(84) എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഉറവിടം അറിയാത്ത 92…

Read More

സ്വർണക്കടത്ത്: എൻഐഎ സംഘം ദുബൈയിലേക്ക്; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നു. നാലാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നത്. ഫൈസൽ ഫരീദ് നിലവിൽ ദുബൈ പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വർണക്കടത്ത് കേസിൽ യുഎഇയും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണ സംഘം യുഎഇയിലേക്ക് പോകുന്നത്. ഒരു എസ് പി അടക്കം രണ്ട് പേരാണ് ദുബൈയിലേക്ക് പോകുന്നത്.   സംഘത്തിന് ദുബൈയിലേക്ക് പോകാൻ കേന്ദ്ര…

Read More

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ റെയിൽവേ പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വീണ്ടുമുണ്ടായതോടെ വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും ആഗസ്റ്റ് 20 വരെ പൂർണമായി റദ്ദാക്കി   ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി സ്‌പെഷ്യൽ ട്രെയിൻ അഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി എറണാകുളം-നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നിസാമുദ്ദീൻ-എറണാകുളം മംഗള, നിസാമുദ്ദീൻ-എറണാകുളം തുരന്തോ…

Read More

വയനാട് ജില്ലയില്‍ നാളെയും റെഡ് അലേര്‍ട്ട്

ആഗസ്റ്റ്  എട്ട്, ഒന്‍പത് (ശനി, ഞായര്‍) തീയതികളില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറില്‍ 204.5 മി.മീ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ആഗസ്റ്റ് 10 ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ…

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ ഡയറ്റിന്…

Read More