Headlines

Webdesk

ബത്തേരി നഗരസഭയില്‍ സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ

ബത്തേരി നഗരസഭയില്‍  വോട്ടെടുപ്പ് പൂര്‍ത്തിയായി. സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ .  ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി എല്‍.ഡി.എഫിലെ ടികെ രമേശന് 22 വോട്ട് യു.ഡി.എഫിലെ എം.എസ് വിശ്വനാഥന് 11 വോട്ട് എല്‍.ഡി.എഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും.

Read More

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയി. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് ബിനോയ് തൂങ്ങിമരിച്ചത്. 23നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.

Read More

പിന്നോട്ടില്ലാതെ കര്‍ഷകര്‍; കര്‍ഷക പ്രക്ഷോഭം 31-ാം ദിനത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്ന കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക പ്രക്ഷോഭം ദിവസങ്ങളോളം കടക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ്. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം. നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ…

Read More

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കു. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ തുടരുന്ന പ്രതികളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം…

Read More

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നഗരവല്‍ക്കരണത്തെ മുന്‍കാലങ്ങളില്‍ ഒരു ഇല്ലാതാക്കേണ്ട വെല്ലുവിളിയായാണ് കണ്ടിരുന്നത്. ഇക്കാലത്ത് അതൊരു സാധ്യതയായാണ് കണക്കാക്കുന്നത്. 2014 ല്‍ രാജ്യത്ത് 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 18 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2025ആവുമ്പോഴേക്കും രാജ്യത്ത 25 നഗരങ്ങളിലേക്കും…

Read More

പുതുവത്സരാഘോഷം: വയനാട് ജില്ലയിൽ പോലീസ് കര്‍ശന പരിശോധന ഏർപ്പെടുത്തി

കൽപ്പറ്റ:പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് പൊലീസ് കര്‍ശന പരിശോധന ഏർപ്പെടുത്തി.പുതുവത്സരാഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചു വരുന്നത്.  റിസോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കി ഇക്കാര്യങ്ങള്‍ അറിയിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. വാഗമണ്‍ നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വയനാട്ടിലും പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞു.  പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന്…

Read More

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.  ആറാം വളവിൽ ബസ്  തകരാറിലായതിനെ തുടർന്നാണ്  രാവിലെ ഗതാഗത തടസ്സമുണ്ടായത്.   അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം  സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന്  തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ‘

Read More

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.മൂജീബിന് 15 വോട്ടുകളും, എല്‍ഡിഎഫിലെ സികെ ശിവരാമന് 13 വോട്ടുകളും ലഭിച്ചു  

Read More

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. ഇത് വിശ്വസിക്കാനാകില്ലെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

Read More

സുൽത്താൻ ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. എല്‍ഡിഎഫിലെ ടികെ രമേശന് 22 വോട്ട് യുഡിഎഫിലെ എംഎസ് വിശ്വനാഥന് 11 വോട്ട് എല്‍ഡിഎഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു  

Read More