Headlines

Webdesk

വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തിയാണ് ചോദ്യം ചെയ്യുക. രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറിന്റെ ഇടവേളയിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Read More

ഐസിസിയുടെ ദശാബ്ദ ടീം; ഏകദിനത്തിലും ട്വന്റിയിലും ധോണി; ടെസ്റ്റില്‍ കോഹ്‌ലി

ലണ്ടന്‍: ഐസിസിയുടെ ദശാബ്ദത്തിലെ മൂന്ന് ഫോര്‍മേറ്റിലെയും ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന-ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെ തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തു. ഏകദിനത്തില്‍ ധോണിക്കു പുറമെ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നീ ഇന്ത്യന്‍ താരങ്ങളും ഇടം നേടി. ട്വന്റി-20 യില്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ കോഹ്‌ലിക്കൊപ്പം രവിചന്ദ്ര അശ്വിനും ഉണ്ട്. വനിതാ ട്വന്റിയില്‍ ഹര്‍മന്‍പ്രീത് കൗറും…

Read More

സഊദി പ്രവേശന വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവാനായിൽ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ പ്രവേശനം അനുവദിച്ചേക്കും. സഊദിയിൽ നിന്നും പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിക്കുമെന്നും വിദേശികൾക്ക് രാജ്യത്ത് നിന്നും പോകാമെന്നും സഊദി സിവിൽ എവിയേഷൻ അതോറിറ്റി…

Read More

കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോഴിക്കോട്: നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള വിവിധ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുമതിയുണ്ടാവൂ. വിവിധ സ്ഥാപനങ്ങളുടെ വിസ്തീർണം കണക്കാക്കി അതിന് ആനുപാതികമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കുമായി സിറ്റി പോലീസ് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. പത്തുവയസ്സും അതിൽ കുറവുമുള്ള കുട്ടികളെ ബീച്ചിലേയ്ക്കോ പൊതുസ്ഥലങ്ങളിലോ പുതുവത്സരാഘോഷ പരിപാടികൾക്ക് കൊണ്ടുവന്നാൽ അവരുടെ രക്ഷിതാക്കളുടെ പേരിൽ…

Read More

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ച. പോങ്ങിൽ സ്വദേശി രാജനാണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരുവൃക്കകളും തകരാറിലായതാണ് മരണകാരണം. തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും ശരീരത്ത് പെട്രൊളൊഴിച്ചത്. കയ്യിലുണ്ടായിരുന്ന ലൈറ്റർ ഇവർ കത്തിച്ച് പിടിക്കുകയും ചെയ്തു. ഇത് പോലീസ് തട്ടി മാറ്റുന്നതിനിടെ തീ ആളുകയും ഇരുവർക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു അമ്പിളി ചികിത്സയിൽ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും രാജൻ…

Read More

വയനാട് മെഡിക്കല്‍ കോളജ്: തീരുമാനം ഉടന്‍; കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികള്‍ 2024 നകം പൂര്‍ത്തിയാക്കും ;മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യമേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023…

Read More

കൊവിഷീൽഡിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കും

ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കു. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കുത്തിവെപ്പിന്റെ ഡ്രൈ റൺ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റൺ നടക്കുക വാക്‌സിന് ഒരാഴ്ചക്കുള്ളിൽ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽ വാക്‌സിൻ നിർമിക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾ തൃപ്തികരമാണെന്ന് അധികൃതർ വിലയിരുത്തി വാക്‌സിന് വേണ്ടിയുള്ള ശീതീകരണ സംവിധാനം അടക്കമുള്ളവ പരിശോധനക്ക്…

Read More

സ്കൂൾ തുറക്കാം; ആദ്യഘട്ടത്തിൽ 50 ശതമാനം വിദ്യാർഥികൾ മാത്രം: കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

ആലപ്പുഴ:പത്ത്, പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസ് ക്രമീകരിക്കണം. രണ്ട്‌ ഷിഫ്റ്റുകളായാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടത്. രാവിലെ ഒൻപതിനോ അല്ലെങ്കിൽ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കിൽ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും. സ്കൂളിലെ ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ്…

Read More

കൊവിഡ് 19: ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങങ്ങള്‍ പ്രഖ്യാപിച്ചു. ന്യൂഇയര്‍ ദിനത്തില്‍ ആളുകള്‍ വ്യാപകമായ രീതിയില്‍ ഒത്തുകൂടാനിടയുണ്ടെന്ന വിലയിരുത്തലിന്റെ പുറത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 97,61,538 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. രോഗമുക്തരുടെ എണ്ണം…

Read More

ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി ഷോക്കടിപ്പിച്ച് കൊന്നു; അരുൺ നടത്തിയത് അതിക്രൂരത

തിരുവനന്തപുരം കാരക്കോണത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോർട്ട്. ശാഖയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറകളും കണ്ടെത്തി. കേസിൽ ശാഖയുടെ ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പോലീസ് അറിയിക്കും വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റു എന്നായിരുന്നു അരുൺ നൽകിയ മൊഴി. എന്നാൽ ദുരൂഹത കണ്ടെത്തിയതിനാൽ അരുണിനെ ചോദ്യം ചെയ്യുകയും കൊലപാതകം…

Read More