Headlines

Webdesk

നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട…

Read More

നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട…

Read More

സംസ്ഥാനത്തും അതീവ ജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്

ജനിതക മാറ്റം സംഭവിച്ച് കൊറോണ വൈറസ് രാജ്യത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത. ഇവരിൽ പുതിയ വൈറസാണോ എന്ന് കണ്ടെത്തുന്നതിനായി സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട് രോഗബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേർക്കും വലിയ തോതിൽ സമ്പർക്കമുണ്ടായിട്ടില്ല. വീട്ടുകാരുമായി മാത്രമേ ഇവർക്ക് സമ്പർക്കം വന്നിട്ടുള്ളു. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കുകയും പരിശോധന നടത്തുകയും ചെയ്യും 70 ശതമാനത്തിലധികം…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,360 രൂപയിലെത്തി. തിങ്കളാഴ്ച പവന് 320 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 4670 രൂപയാണ് വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1875.61 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,067 രൂപയായി.

Read More

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ച. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊലമാവ് കോകില, ബിഗിൽ, കൈദി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുൺ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് അരുൺ ഒടുവിൽ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിലെത്തിയ കോ്‌ലമാവ് കോകിലയിലൂടെയാണ് അരുൺ…

Read More

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കു. ഇതുസംബന്ധിച്ച അടിയന്തര നിർദേശം മുഖ്യമന്ത്രി നൽകി. കേരളാ പര്യടനത്തിന്റെ ഭാഗമായി തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് മുഖ്യമന്ത്രി ഇന്നുള്ളത്. കുട്ടികൾക്ക് വീടും സ്ഥലവും നൽകും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നതിനിടെയാണ് രാജനും അമ്പിളിയും…

Read More

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം

മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയ. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. വിജയലക്ഷ്യമായ 70 റൺസ് 15.5 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലെത്തി മായങ്ക് അഗർവാൾ 5, ചേതേശ്വർ പൂജാര 3, എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ശുഭ്മാൻ ഗിൽ 35 റൺസുമായും രഹാനെ 27 റൺസുമായും പുറത്താകാതെ നിന്നു. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ…

Read More

സ്‌കൂളുകള്‍ അണുവിമുക്തമാക്കാന്‍ അഗ്നിശമനസേന

കൊല്ലം: സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി അഗ്നിശമനസേന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. വൃത്തിയാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്. പല സ്‌കൂളുകളും കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ മറ്റ് ചില സ്‌കൂളുകള്‍ പരീക്ഷകള്‍ക്കും വോട്ടെടുപ്പിനും വേണ്ടി തുറന്നിരുന്നു. മറ്റ് ചില സ്‌കൂളുകള്‍ ചികില്‍സാ കേന്ദ്രങ്ങളാണ്. അത്തരം സ്‌കൂളുകള്‍ ഒഴിപ്പിച്ച് രോഗബാധിതരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂളുകളാണ് അഗ്നിശമന സേന അണുവിമുക്തമാക്കുക. അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാന്‍…

Read More

നെയ്യാറ്റിന്‍കര സംഭവം: അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പോലീസ് ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് ഡിജിപിയുടെ നടപടി. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല. മരിച്ച രാജന്റെയും അമ്പിളിയുടെയും അയല്‍വാസി ശാരദയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് ധൃതിപിടിച്ച് കുടിയൊഴിപ്പിക്കലിന് എത്തിയത്. ജനുവരി നാലാം തിയ്യതിവരെ സാവകാശം നല്‍കികൊണ്ട് കോടതി മറ്റൊരു ഉത്തരവ്…

Read More

രാജ്യത്ത് 5 കോടി കൊവിഡ്‌ വാക്‌സിന്‍ നിര്‍മിച്ചതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് തയ്യാറാക്കിയതായി പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ഇവ ഉപയോഗിച്ചു തുടങ്ങും.വാക്‌സിന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ. അദാര്‍ പുനാവാലാ പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്‌സിന്‍ നിര്‍മാണം. മാര്‍ച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Read More