Webdesk

കാർഷിക നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മോദി; നിയമം കർഷകർക്ക് വേണ്ടിയുള്ളത്

കാർഷിക നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്നും ഉത്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയും പാർലമെന്റിൽ ബഹളം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിക്കുന്നത്. വിഷയത്തിൽ പാർലമെന്റിൽ തിങ്കളാഴ്ച പ്രധാനമന്ത്രി മറുപടി നൽകും കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ കേന്ദ്രം എംബസികളെ സമീപിച്ചിട്ടുണ്ട്. സമരത്തിന്റെ സ്ഥിതി രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് നടക്കുന്ന പ്രചാരണം…

Read More

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. കേന്ദ്ര സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read More

റേഷന്‍കടകള്‍ വഴി ഏപ്രിലില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത് ഉത്സവ ഭക്ഷ്യകിറ്റുകള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ളൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബറില്‍ ക്രിസ്‌മസ് സ്പെഷ്യല്‍ ആയാണ് കിറ്റ് വിതരണം ചെയ്തത്. ഏപ്രില്‍ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍…

Read More

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ. തൃശ്ശൂരിൽ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കം പങ്കെടുത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ശോഭ പങ്കെടുത്തത്. താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു പദവിയിൽ ഉറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ

Read More

എൻസിപി മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് കാനം രാജേന്ദ്രൻ

എൻസിപി മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിക്കുള്ളിൽ തന്നെ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. എൻസിപി എൽഡിഎഫിൽ ഉറച്ചുനിൽക്കും. എൽഡിഎഫിൽ സീറ്റ് ചർച്ച ഇതുവരെ ആരംഭിച്ചിടട്ില്ലെന്നും കാനം വ്യക്തമാക്കി പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മുന്നണി വിടാനുള്ള ആലോചന എൻസിപി നടത്തിയത്. എന്നാൽ ഇന്നലെ മുംബൈയിൽ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കുകയും ചെയ്തു…

Read More

കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാർ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു

കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനൻ ആണ് മരിച്ചത്. റോഡരികിലുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ലൈപി, മോഹനൻ എന്നിവരെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.  

Read More

സർക്കാരുകൾ വയനാടൻ ജനതയെ കുരുതി കൊടുക്കുന്നു; ജനസംരക്ഷണ സമിതി.

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കുന്നതിന് വേണ്ട കരടു വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാരും കേരള സർക്കാരും വയനാടൻ ജനതയോട് ശത്രുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിയിപ്പെട്ടിരിക്കുകയാണ്‌. വയനാട്, മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ബഫർ സോൺ വരുന്നതുവഴി ബത്തേരി, കാട്ടിക്കുളം ടൗണുകൾ ഉൾപ്പെടെ വയനാട് ജില്ലയിലെ 11 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ നിന്നും കേന്ദ്രം പിൻമാറണമെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ…

Read More

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 320 രൂപ കുറഞ്ഞു, ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

സ്വർണവിലയിൽ ഇന്നും കുറവ്. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വർണവില എത്തിയത്. കഴിഞ്ഞ ജൂൺ 20ന് സ്വർണവില 35,400 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റിൽ 42,000 രൂപ വരെ ഉയർന്നതിന് ശേഷം പിന്നീട് വില താഴുകയായിരുന്നു. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1832.84 ഡോളറായി. ദേശീയവിപണിയിൽ പത്ത് ശതമാനം തനി തങ്കത്തിന് 47,549 രൂപയിലെത്തി

Read More

ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപിഎസ് പക്ഷം എംഎൽഎമാർ ബംഗളൂരുവിൽ; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

വി കെ ശശികലക്ക് പിന്തുണ അറിയിച്ച് ഒ പനീർശെൽവം വിഭാഗം എംഎൽഎമാർ. ബംഗളൂരുവിൽ ശശികല താമസിക്കുന്ന റിസോർട്ടിലാണ് ഒപിഎസ് പക്ഷത്തെ മൂന്ന് എംഎൽഎമാർ എത്തിയത്. അതേസമയം ഇവരുമായി കൂടിക്കാഴ്ചക്ക് ശശികല ഇതുവരെ തയ്യാറായിട്ടില്ല കൂടിക്കാഴ്ചക്കെത്തിയവരെ ശശികല തിരിച്ചയച്ചു. മുൻ മന്ത്രി എം മണികണ്ഠനും ശശികലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മൂന്ന് എംഎൽഎമാരും അതേസമയം ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ ശശികലയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ഫെബ്രുവരി ഏഴിന് ശശികല ചെന്നൈയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ആയിരം…

Read More

ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നിന്ന് നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും യുഡിഎഫുമായി ചർച്ച നടത്തണോയെന്ന കാര്യവും പ്രഫുൽ പട്ടേൽ നടത്തുന്ന ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം എൻസിപി ഇടതുമുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ടി പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു….

Read More