Webdesk

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ചെന്നൈയിൽ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. കരിയറിൽ നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്നിറങ്ങുന്നത്. ജോ റൂട്ടിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആശംസ അറിയിച്ചു. ഇന്ത്യൻ താരം ഇഷാന്ത് ശർമയും ഒരു റെക്കോർഡിന് അരികിലാണ്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലേക്ക് ഇഷാന്ത്…

Read More

ഗ്രെറ്റ തുൻബർഗിന്റെ ടൂൾ കിറ്റ്: വിശദീകരണം തേടി ഗൂഗിളിന് കത്തയച്ച് ഡൽഹി പോലീസ്

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ വിവരം തേടി ഡൽഹി പോലീസ്. ഗ്രെറ്റക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഗൂഗിളിന് കത്ത് നൽകി. കാനഡയിലെ ഖലിസ്ഥാൻ സംഘടനയാണ് ടൂൾ കിറ്റ് നിർദേശങ്ങൾക്ക് പിന്നിലെന്ന് ഡൽഹി പോലീസ് കരുതുന്നു. എങ്ങനെ സമരം ചെയ്യണമെന്നതടക്കം വിശദീകരിച്ചുകൊണ്ടുള്ള ടൂൾ കിറ്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഗ്രെറ്റ പിന്നീട് ഇത് പിൻവലിച്ചിരുന്നു.

Read More

കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ല; വിശദീകരണത്തിൽ തൃപ്തനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയുമാണ് സുധാകരൻ പരാമർശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണതൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധാകരൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read More

ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന അച്ഛാ ദിൻ; ഇന്ധനവില ഇന്നും ഉയർന്നു

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 87.11 രൂപയായി. ഡീസൽ ലിറ്ററിന് 81.35 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 82.96 രൂപയിലേക്ക് ഉയർന്നു

Read More

മുഖ്യമന്ത്രിക്കെതിരായ പരാമർശം: സുധാകരൻ കോൺഗ്രസിൽ ഒറ്റപ്പെടുന്നു, നടപടി വേണമെന്ന് ആവശ്യം

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പോര് മുറുകുന്നു. പരാമർശത്തിൽ ഉറച്ചു നിൽക്കുകയും വിവാദങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് തുറന്നടിക്കുകയും ചെയ്തതോടെയാണ് സുധാകരനെതിരെ നടപടി വേണമെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നത്. എഐസിസി സെക്രട്ടറിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച സുധാകരനെതിരെ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം നടപടിയെടുത്താൽ കടുത്ത നിലപാടിലേക്ക് നീങ്ങാൻ സുധാകരനും ആലോചിക്കുന്നു. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്നാണ് സുധാകരൻ പറയുന്നത്. കഴിഞ്ഞ ദിവസം…

Read More

ഫെബ്രുവരി 22 മുതൽ സ്കൂളുകൾ തുറക്കും

സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് ഏവരും കരുതുന്നത്. നിലവിൽ ഇഗ്ലണ്ടിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച്‌ 8 നും രണ്ടാഴ്ച്ച മുമ്പാണ് സ്ക്കോട്ട്ലൻഡിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Read More

ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. ചാത്തന്നൂരിൽവെച്ചാണ് വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികന് പരിക്ക്. എന്നാൽ പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

പൊങ്കാലയ്ക്ക് മാപ്പ് ; ഷറപ്പോവയ്ക്ക് മലയാളികളുടെ നന്ദി അഭിഷേകം

സച്ചിന്റെ ട്വീറ്റിന് പിന്നാലെ ടെന്നിസ് താരം മരിയാ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികൾ. അന്ന് പറഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുത് , നല്ല് മാത്രമേ വരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തിനാണ് ഇപ്പോൾ ഒരു ക്ഷമാപണം എന്ന് ചിന്തിക്കുന്നവർ കുറച്ച് വർഷങ്ങൾ പുറകോട്ട് ചിന്തിക്കണം. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം പിന്നോട്ട്…! 2014 ലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആരാണ് സച്ചിൻ തെൻഡുൽക്കർ എന്ന വിവാദ ചോദ്യം മരിയാ ഷറപ്പോവ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മരിയാ ഷറപ്പോവയുടെ ട്വിറ്റർ,…

Read More

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറാകും

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാലു പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത്. സമിതി നിർദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് കൈമാറും. വിൻസൺ എം പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

Read More

എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ 13ന് തുടങ്ങും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 13ന് തുടങ്ങും. കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽ ഡി എഫ് എന്ന മുദ്രവാക്യവുമായാണ് ജാഥ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളത്ത് നിന്ന് 14ന് ആരംഭിക്കും. ഡി രാജ ജാഥ ഉദ്ഘാടനം ചെയ്യും ശബരിമല വിഷയത്തിൽ യുഡിഎഫ്…

Read More