Headlines

Webdesk

തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം    

Read More

കൊവിഡ്: സിവില്‍ സര്‍വീസ് പരീക്ഷ അവസാന അവസരവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം കൂടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ രചന സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2020 ഒക്ടോബറില്‍ നടന്ന…

Read More

കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; അധ്യാപകനെതിരേ നടപടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സര്‍വകലാശാലയിലെ വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ്. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല….

Read More

സിപിഎമ്മില്‍ ഭിന്നത; വയനാട് മെഡി.കോളജ് പ്രഖ്യാപനം നീളുന്നു

കല്‍പ്പറ്റ: ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനം നീളുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള തീരുമാനവും അട്ടിമറിഞ്ഞു. സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പ്രാദേശിക വാദത്തിലൂന്നിയുള്ള ചിലരുടെ സമ്മര്‍ദ്ദങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാനന്തവാടി ജില്ലാ ആശുപത്രിയിയില്‍ വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാഴ്ച മുന്‍പെ തീരുമാനമായിരുന്നു. എന്നാല്‍, സികെ ശശീന്ദ്രന്‍ എംഎല്‍എയടക്കമുള്ളവര്‍ കടുത്ത…

Read More

സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രം; അവരെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്ര കൃഷിമന്ത്രി

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചി്‌ല്ലെന്നും മന്ത്രി പറഞ്ഞു നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്. അതിനർഥം കാർഷിക നിയമത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല. ഒരു പ്രത്യേക സംസ്ഥാനത്തെ കർഷകരാണ് സമരം ചെയ്യുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക നിയമം പ്രാവർത്തികമാക്കിയാൽ അവരുടെ കൃഷിഭൂമി മറ്റുള്ളവർ കയ്യടക്കുമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാരും പ്രധാനമന്ത്രിയും…

Read More

പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്നും വിപണയില്‍ പണ ലഭ്യത സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനം എത്തിയത് അനുകൂല ഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്. സമ്പദ് ഘടന തിരിച്ചുവരവ് പ്രകടമാക്കിയത് ഗുണകരമെന്നാണ് വിലയിരുത്തല്‍. അതിനാാണ്…

Read More

പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവായി പോയി; സുധാകരനെ വിമർശിച്ചതിൽ തിരുത്തുമായി ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തെ വിമർശിക്കുകയും സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ തിരുത്തലുമായി ഷാനിമോൾ ഉസ്മാൻ. സുധാകരനോട് ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു സുധാകരന്റെ പ്രസംഗത്തോടനുബന്ധിച്ച് ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വിഷമമുണ്ട്. മന്ത്രി സുധാകരൻ എന്നെയും വി എസ് അച്യുതാനന്ദൻ ലതികാ സുഭാഷിനെയും വിജയരാഘവൻ രമ്യ ഹരിദാസ് എംപിയെയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയ മനപ്രയാസം…

Read More

പിണറായി ആദരവ് അർഹിക്കുന്നുണ്ടോ; ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ ന്യായീകരണം തുടർന്ന് കോൺഗ്രസിന്റെ നേതാവ് കെ സുധാകരൻ. പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവർത്തിച്ചു ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ എന്നെല്ലാമാണ് സുധാകരൻ ന്യായീകരിക്കുന്നത്. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്ത് തൊഴിലാണ് എടുത്തത്. അതിൽ എന്താണ് അപമാനം എന്നും സുധാകരൻ ചോദിച്ചു

Read More

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച; രണ്ട് വിക്കറ്റുകൾ വീണു

ചെന്നൈയിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. രണ്ട് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. നിലവിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത റോറി ബേൺസാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ ഡാൻ ലോറൻസും വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി ബേൺസിനെ അശ്വിനും ലോറൻസിനെ ബുമ്രയുമാണ്…

Read More

മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ ഡി; മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചതായും കുറ്റപത്രം

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. ഈ പണം മറ്റ് ബിസിനസുകളിലേക്ക് വക മാറ്റിയെന്ന് കണ്ടെത്തിയതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു കഴിഞ്ഞ ജൂണിൽ ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ ബിനീഷ് അടക്കമുള്ളവർ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് നാല് ശതമാനം വരെ കമ്മീഷൻ വാഗ്ദാനം…

Read More