ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; പള്ളിയ്ക്കുള്ളിൽ യുവതിയുടെ തലയറത്തു; മൂന്ന് മരണം
നൈസ്: ഫ്രാൻസിൽ അക്രമി പള്ളിയിൽ അതിക്രമിച്ചു കയറി യുവതിയുടെ തല അറത്തു. മറ്റ് രണ്ട് പേരെ വധിക്കുകയും ചെയ്തു. ഫ്രാൻസിലെ നൈസ് എന്ന സിറ്റിയിലെ ക്രിസ്തീയ ദേവാലയത്തിനുള്ളിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പോലീസ് അക്രമിയെ പിടികൂടി. ഇതിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സിറ്റി മേയർ ക്രിസ്ത്യൻ എസ്ട്രോസി കുറിച്ചത് സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. യുവതിയുടെ തല അറത്തുമാറ്റപ്പെട്ട നിലയിലാണ് കണ്ടതെന്ന് പോലീസ് വൃത്തവും നാഷണൽ പാർട്ടി നേതാവ് മറീൻ…
