Webdesk

സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയിൽ തങ്ങളെ പരിഗണിക്കുന്നില്ല; പരാതിയുമായി ഘടകകക്ഷികൾ

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട പരാതിയുമായി എൻഡിഎയിലെ മറ്റ് ഘടകകക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാനത്തുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മുന്നിലാണ് ഘടക കക്ഷികൾ പരാതി പറഞ്ഞത് നിർണായക കാര്യങ്ങളിൽ തഴയുന്നതായും ഇവർ പരാതി പറഞ്ഞു. അതേസമയം നഡ്ഡയുടെ സന്ദർശനം ഇന്നും തുടരും. ഇന്ന് രാവിലെ പത്തരയോടെ നഡ്ഡ തൃശ്ശൂരിലെത്തും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ…

Read More

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാൽ 2000 രൂപ പിഴ എന്നത് വ്യാജവാർത്ത; കർശന നടപടിയെന്ന് ഡിജിപി

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരിൽ നിന്ന് 2000 രൂപ ഈടാക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്ത പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ടനപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.  

Read More

ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88.53 രൂപയും ഡീസൽ ലിറ്ററിന് 82.65 രൂപയുമായി കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.81 രൂപയും ഡീസൽ ലിറ്ററിന് 81.3 രൂപയുമായി.  

Read More

സർക്കാരിനെന്താ കർഷകരെ ഭയമാണോ, ഡൽഹി സൈനിക കോട്ടയാക്കിയത് എന്തിന്: രാഹുൽ ഗാന്ധി

നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്ന് രാഹുൽ ഗാന്ധി. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. കർഷക സമരം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം സർക്കാർ കർഷകരെ ഭയക്കുന്നുണ്ടോ. കർഷകർ ശത്രുക്കളാണോ. കർഷകർ ഇന്ത്യയുടെ കരുത്തും ശക്തിയുമാണ്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സർക്കാരിന്റെ ജോലിയല്ല. ഡൽഹി കർഷകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവർ നമുക്ക് ഭക്ഷണം നൽകുന്നവരാണ്. എന്തിനാണ് ഡൽഹിയെ പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് കർഷകരെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതെന്നും രാഹുൽ ചോദിച്ചു കർഷകരെ തനിക്ക്…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും മീനങ്ങാടി സെക്ഷനിലെ* വാഴവറ്റ ഫീഡറില്‍ പുഴംകുനി മുതല്‍ മലക്കാട്ട്, കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, വാഴവറ്റ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ നെല്ലിയമ്പം ആയുര്‍വേദം ,ലക്ഷംവീട് കോളനി, കാവാടം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി, പോത്തുമൂല , തിരുനെല്ലി…

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. 332 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പുണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍…

Read More

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു ്അധികാര സ്ഥാനത്ത് നിന്ന് മാറിനിൽക്കില്ല. ജനസേവനത്തിന് പദവികൾ സഹായകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read More

കുറ്റിപ്പുറത്ത് ഉമ്മ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു

കുറ്റിപ്പുറം രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കാലടി കച്ചേരിപറമ്പ് തലക്കാട്ടുമുക്കിൽ അൽത്താഫാണ് മരിച്ചത്. 20 വയസ്സായിരുന്നു. ഉമ്മയുടെ വീട്ടിൽ വിരുന്നതിന് വന്നതായിരുന്നു അൽത്താഫ് പുഴത്തീരത്ത് കളിക്കുന്നതിനിടെ പുഴയിലേക്ക് പോയ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയത്തിൽ അകപ്പെട്ടത്. നീന്തലറിയാത്തതിനാൽ താഴ്ന്നുപോകുകയായിരുന്നു. നാട്ടുാകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More