സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി
സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം. ഫെബ്രുവരി ആറുവരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ക്കാണ് പ്രാധാന്യം നല്‍കുക. പത്തുമുതല്‍ 13 വരെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക…
